മുട്ട ഇരിപ്പുണ്ടോ? എങ്കിൽ കിടിലൻ കട്ലറ്റ് ഇനി ആർക്കും എളുപ്പം തയ്യാറാക്കാം

About Kerala Style Egg Cutlet Recipe :

മുട്ട ഇരിപ്പുണ്ടോ..? എങ്കിൽ എളുപ്പം ഉണ്ടാക്കാം സൂപ്പർ രുചിയിൽ എഗ്ഗ് കട്ലെറ്റ്. ബേക്കറികളിൽ കിട്ടുന്ന അതെ രുചിയിലും മണത്തിലും നമുക്ക് വീട്ടിലും തയ്യാറാക്കി നോക്കിയാലോ.

Ingredients :

  • മുട്ട പുഴുങ്ങിയത് മൂന്നെണ്ണം
  • സവാള രണ്ടെണ്ണം
  • കിഴങ്ങ് എട്ടെണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിൾസ്പൂൺ
  • മസാല ഒരു ടീസ്പൂൺ
  • തക്കാളി ഒരെണ്ണം
  • കറിവേപ്പില രണ്ട് തണ്ട്
  • ഉപ്പ് പാകത്തിന്
  • മുളകുപൊടി കാൽ ടീസ്പൂൺ
  • മല്ലിപ്പൊടി കാൽ ടീസ്പൂൺ
  • ബ്രെഡ് പൊടി 100 ഗ്രാം
  • എണ്ണ പാകത്തിന്
Kerala Style Egg Cutlet Recipe

Learn How to make Kerala Style Egg Cutlet Recipe :

രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മസാല കറിവേപ്പില, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക ഇതിലേക്ക് മുട്ട പുഴുങ്ങി പൊടിച്ചത് ചേർത്ത മിക്സ് ചെയ്യുക.

കിഴങ്ങ് പുഴുങ്ങി പൊടിക്കുക. കിഴങ്ങ് ഉരുളകളാക്കുക കിഴങ്ങിന്റെ ഉള്ളിലായ് മുട്ടയുടെ മിശ്രിതം മുക്കി വയ്ക്കുക. പാൻ ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കട്ട്ലറ്റ് വറുത്തെടുക്കുക. ഇത് ടൊമാറ്റോ എന്നിവയോടൊപ്പം വിളമ്പുക.

Read Also :

പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!

കിടിലൻ രുചിയിൽ തയ്യാറാക്കാം ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം!

Kerala Style Egg Cutlet Recipe
Comments (0)
Add Comment