നിമിഷ നേരം കൊണ്ട് റസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി, രുചി വേറെ ലെവൽ | Kerala style Egg Curry
Flavorful Egg Curry Recipe : A Delectable Dish with Spiced Eggs in Rich Gravy
About Kerala style Egg Curry :
അപ്പം, പത്തിരി എന്നിവയുടെ കൂടെ കഴിക്കാവുന്ന അടിപൊളി ഐറ്റം ആണ് മുട്ട കറി. ചോറിനു കൂടെ കഴിക്കാനും മുട്ട കറി നല്ലൊരു കോംബോ ആണ്. റെസ്റ്റോറന്റ് സ്റ്റൈലിൽ മുട്ട കറി ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.
Ingredients :
- മുട്ട
- ഉരുളകിഴങ്ങ് – വലുത് 2
- കാരറ്റ് – ചെറുത് 1
- ബീൻസ് – 1/2 കപ്പ് കുതിർത്തത്
- ബീൻസ് ചെറുതായി മുറിച്ചത്
- പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക
- ഇഞ്ചി, പച്ചമുളക് ചതച്ചത്
- അര ടീസ്പൂൺ കുരുമുളക് പൊടി
- അരക്കപ്പ് തേങ്ങാപ്പാൽ
- വെള്ളം
- ഉപ്പ്
Learn How to Make Kerala style Egg Curry :
അഞ്ച് മുട്ട ആണ് നമ്മൾ ആദ്യം പുഴുങ്ങി എടുക്കേണ്ടത്. ശേഷം അതിന്റെ തോട് മാറ്റി വൃത്തിയാക്കി വരഞ്ഞു വെക്കണം. ഇനി രണ്ട് വലിയ ഉരുളകിഴങ്ങ്, രു ചെറിയ കാരറ്റ്, 1/2 കപ്പ് കുതിർത്ത ബീൻസ്, നാലഞ്ചു ബീൻസ് ചെറുതായി മുറിച്ചത് എന്നിവയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ശേഷം പാൻ അടുപ്പിൽ വെച്ച് ചൂടാക്കി രണ്ട് സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം ഒരു കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക എന്നിവ ചേർക്കുക. അടുത്തതായി ഇതിലേക്ക് ഒരു സവാള കനം കുറച്ച് അരിഞ്ഞത്, മൂന്നു പച്ചമുളക് കീറിയെടുത്തത്,
ഇഞ്ചി, പച്ചമുളക് ചതച്ചത് ഇവയൊക്കെ ചേർത്ത് നന്നായി ഇളക്കുക. സവാള ഗോൾഡൻ ബ്രൗൺ ആയി വഴന്നു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി കറി തിളപ്പിക്കുക. ഇനി വേവിച്ച മുട്ട കറിയിലേക്ക് ചേർക്കുക. 5 മിനിറ്റ് നന്നായി വേവിക്കുക. ഈ സമയത്ത്, ആവശ്യത്തിന് ഉപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക. കറി നന്നായി വഴന്നു വരുമ്പോൾ 1 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. അരക്കപ്പ് തേങ്ങാപ്പാൽ എടുത്തത് മതിയാകും. Video Credits : Daily Dishes
Read Also :
ഞൊടിയിടയിൽ ചിക്കൻ പൊള്ളിച്ചത് അപാര രുചിയിൽ
നല്ല പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം കിട്ടാൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ