അയല വറുക്കുമ്പോൾ രുചി കൂട്ടാനായി ഈ ചേരുവ ചേർക്കൂ!
Kerala Style Crispy Ayala Fry Recipe
About Kerala Style Crispy Ayala Fry Recipe :
മിക്ക വീടുകളിലും ഉച്ചയൂണിന് സ്ഥിരമായി മീൻ വറുക്കുന്നത് ഒരു പതിവായിരിക്കും. മീനിൽ തന്നെ അയല, മത്തി പോലുള്ള മീനുകളാണ് മിക്ക വീടുകളിലും കൂടുതലായി ഉപയോഗിക്കാറുണ്ടാവുക. അയല വറുക്കുന്ന സമയത്ത് കൂടുതൽ രുചി ലഭിക്കാനായി ചെയ്ത് നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ട് വിശദമായി മനസ്സിലാക്കാം.
Ingredients :
- ഒരു പിടി അളവിൽ ചെറിയ ഉള്ളി
- രണ്ട് പച്ചമുളക്
- ഒരു ചെറിയ കഷണം ഇഞ്ചി
- മൂന്നു മുതൽ നാലെണ്ണം വരെ വെളുത്തുള്ളി
- കാശ്മീരി മുളകുപൊടി
- മഞ്ഞൾപൊടി
- ഒരു പിഞ്ച് ഉലുവ വറുത്തു പൊടിച്ചത്,
- മല്ലിപ്പൊടി
- ഉപ്പ്
- പെരുംജീരകം പൊടിച്ചത്
- കുരുമുളകുപൊടി
- ഒരുപിടി തേങ്ങ
- ഒരു തണ്ട് കറിവേപ്പില
- ഒരു ടീസ്പൂൺ വെളിച്ചെണ്ണ
Learn How to Make Kerala Style Crispy Ayala Fry Recipe :
ഈയൊരു രീതിയിൽ അയല വറുക്കാനായി ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി വരയിട്ട് മാറ്റിവയ്ക്കുക. മസാലക്കൂട്ട് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, മൂന്നു മുതൽ നാലെണ്ണം വരെ വെളുത്തുള്ളി, കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, ഒരു പിഞ്ച് ഉലുവ വറുത്തു പൊടിച്ചത്, മല്ലിപ്പൊടി, ഉപ്പ്, പെരുംജീരകം പൊടിച്ചത്, കുരുമുളകുപൊടി, ഒരുപിടി തേങ്ങ, ഒരു തണ്ട് കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു പേസ്റ്റ് ഒരു പാത്രത്തിലേക്ക് ഒഴിച്ചു വെച്ച ശേഷം ജാർ കഴുകിയെടുത്ത വെള്ളം കൂടി അതിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു നാരങ്ങയുടെ നീര് കൂടി മസാല കൂട്ടിലേക്ക് പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ സെറ്റാക്കി എടുക്കുക.
ഈയൊരു കൂട്ട് വറുക്കാനുള്ള മീനിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് മീൻ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ മസാല തേച്ചുവച്ച മീൻ കഷണങ്ങൾ അതിൽ ഇട്ട് രണ്ട് ഭാഗവും നല്ലതുപോലെ ക്രിസ്പ്പാക്കി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അയല വറുത്തത് റെഡി.
Read Also :
എളുപ്പത്തിലൊരുക്കാം ഒരു കിടിലൻ പാന് കേക്ക്
നല്ല പൂവ് പോലുള്ള പാലട തയ്യാറാക്കാം