എല്ലാ ചേരുവകളും ചേർത്ത് ഒരൊറ്റ കറക്കം, കുട്ടികൾക്ക് വൈകുന്നേരം ഇഷ്ടത്തോടെ കൊടുക്കാം ചിക്കൻ കട്ലറ്റ്
Kerala Style Chicken Cutlet Recipe
Ingredients :
- ചിക്കന്‍ – 750 ഗ്രാം
- കാരറ്റ്- 2
- സവാള-2
- മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
- മുളക് പൊടി- 2 ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
- ഉരുളന്‍ക്കിഴങ്ങ്- അര കിലോ
- പച്ചമുളക് -5
- ബീന്‍സ്- 5 എണ്ണം
- കുരുമുളക് -2 ടീസ്പൂണ്‍
- വെജിറ്റബിള്‍ ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
- മുട്ടയുടെ വെള്ള-3
- ഗരം മസാല -അര ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില അവശ്യത്തിന്
- ബ്രഡ് ക്രംസ്- 100 ഗ്രാം

Learn How To Make :
ആദ്യം ചിക്കൻ ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അര ഗ്ലാസ് വെള്ളത്തിൽ വേവിക്കുക. തണുക്കുമ്പോൾ, ചിക്കനിൽ നിന്ന് എല്ലുകൾ നീക്കം ചെയ്യുക. ഈ ചിക്കൻ ഒരു ബ്ലെൻഡറിൽ പൊടിച്ചെടുക്കാം. പിന്നെ ഒരു ഡീപ് ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വെച്ച ഉള്ളിയും കാരറ്റ് ബീൻസും ഇട്ട് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് അരക്കുക. അരച്ച് വെച്ച ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി എണ്ണയും ഉപ്പും ചേർത്ത് 5 മിനിറ്റ് വേവിക്കുക. മറ്റൊരു ഫ്രയിംഗ് പാനിൽ വറുക്കാനാവശ്യമായ എണ്ണ ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കട്ലറ്റ് രൂപത്തിലാക്കി മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി മീഡിയം തീയിൽ വറുത്തെടുക്കുക.
Read Also :
മീൻ പീര കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ!
നാടന്‍ ചൂരക്കറി! ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ!