Ingredients :
- ചെറുപയർ
- ഒരു തക്കാളി
- ഒരു ചെറിയ കഷണം സവാള
- കടുക്
- ജീരകം
- കറിവേപ്പില
- വെളുത്തുള്ളി
- മുളകുപൊടി
- മഞ്ഞൾപൊടി
- ഉപ്പ്
Learn How to make :
ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ ചെറുപയറും, ഉപ്പും ഒരു തക്കാളി മുറിച്ചതും മഞ്ഞൾപ്പൊടിയും കൂടി കുക്കറിലിട്ട് അഞ്ച് വിസിൽ വരുന്നത് വരെ അടിപ്പിച്ച് എടുക്കുക.വിസിൽ പോയി കഴിയുമ്പോൾ കുക്കർ തുറന്ന് ചെറുപയർ ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് പേസ്റ്റ് രൂപത്തിൽ ആക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും ജീരകവും ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും സവാളയും ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക.
ഈയൊരു സമയത്ത് തന്നെ കറിയുടെ എരുവിന് ആവശ്യമായ മുളകുപൊടി കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ചെറുപയറിന്റെ കൂട്ടുകൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ കറിയിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ചുകൊടുത്ത് നന്നായി തിളപ്പിക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചെറുപയർ കറി റെഡിയായി കഴിഞ്ഞു. പുട്ട് ചപ്പാത്തി ചോറ് എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ രുചിയോട് കൂടി വിളമ്പാവുന്ന ഒരു കറിയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
Read Also :
പച്ചരി ഇരിപ്പുണ്ടോ? രാവിലെയും രാത്രിയും ഇത് തന്നെ മതി, പാത്രം കാലിയാകുന്ന വഴി അറിയില്ല!