അസാധ്യ രുചിയിൽ അയല വറുത്തത് തയ്യാറാക്കാം!
Indulge in the flavors of Kerala with our Ayala Fry recipe! Learn how to prepare this traditional dish featuring succulent mackerel marinated in aromatic spices, crisped to perfection for a delightful culinary experience.
About Kerala style Ayala Fry Recipe :
നമ്മുടെയെല്ലാം വീടുകളിൽ ചോറിനോടൊപ്പം സ്ഥിരമായി വിളമ്പുന്ന ഒരു വിഭവമായിരിക്കും അയല വറുത്തത്. പല സ്ഥലങ്ങളിലും പല രീതിയിലുള്ള മസാല കൂട്ടുകൾ ആയിരിക്കും മീൻ വറുക്കുമ്പോൾ ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അയല വറുക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients :
- പെരുംജീരകം
- രണ്ട് ചെറിയ ഉള്ളി
- രണ്ടു വെളുത്തുള്ളി
- ഒരു കഷണം ഇഞ്ചി
- കുറച്ചു കുരുമുളക്
- ഒരു തണ്ട് കറിവേപ്പില
- മുളകുപൊടി
- മഞ്ഞൾ പൊടി
- ആവശ്യത്തിന് ഉപ്പ്
Learn How to make Kerala style Ayala Fry Recipe :
ഈയൊരു രീതിയിൽ അയല വറുത്തെടുക്കാനായി ആദ്യം തന്നെ മസാല കൂട്ട് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് കുറച്ച് പെരുംജീരകവും, രണ്ട് ചെറിയ ഉള്ളിയും, രണ്ടു വെളുത്തുള്ളിയും, ഒരു കഷണം ഇഞ്ചിയും, കുറച്ചു കുരുമുളകും, ഒരു തണ്ട് കറിവേപ്പിലയും ഇട്ട് ഒന്ന് ക്രഷ് ചെയ്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം മീനിലേക്ക് ആവശ്യമായ മറ്റൊരു മസാലക്കൂട്ട് കൂടി തയ്യാറാക്കാം. അതിനായി ഒരു പ്ലേറ്റിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും, മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വെള്ളം കുറേശ്ശെയായി ഒഴിച്ച് മസാല കൂട്ടിന്റെ കൺസിസ്റ്റൻസി ശരിയാക്കുക.
ശേഷം ക്രഷ് ചെയ്തുവച്ച മസാല കൂട്ടുകൂടി മുളകിന്റെ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. എല്ലാ മസാലയും നല്ലതുപോലെ മിക്സ് ആയ ശേഷം ഈ ഒരു കൂട്ട് മാറ്റിവയ്ക്കാം. വറുത്തെടുക്കാൻ ആവശ്യമായ അയല നന്നായി വൃത്തിയാക്കി എടുത്ത ശേഷം അതിൽ വരകൾ ഇട്ടു കൊടുക്കുക. തയ്യാറാക്കിവെച്ച മസാല കൂട്ട് മീനിന്റെ മുകളിലായി നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ മീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. മസാല തേച്ചുവച്ച മീൻ കഷണങ്ങൾ ഓരോന്നായി എണ്ണയിലേക്ക് ഇട്ട് രണ്ടുവശവും നന്നായി മൊരിയിപ്പിച്ചെടുക്കുക. ഇപ്പോൾ രുചികരമായ അയല വറുത്തത് റെഡിയായി കഴിഞ്ഞു. വളരെ എളുപ്പത്തിൽ രുചികരമായ ചോറിനോടൊപ്പം സെർവ് ചെയ്യാവുന്ന ഒരു അയല വറുത്തതിന്റെ റെസിപ്പിയാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
വായിൽ കപ്പലോടും രുചിയിൽ നല്ല നാടൻ മത്തി മുളകിട്ടത്
അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത് തയ്യാറാക്കാം!