Kerala style Avoli Curry Recipe

ഇതാണ് മക്കളെ മീൻ കറി! തേങ്ങാ പാലിൽ വറ്റിച്ചെടുത്ത ഒന്നാന്തരം കറിയാണിത്!

Kerala style Avoli Curry Recipe

Ingredients :

  • ആവോലി അരക്കിലോഗ്രാം
  • ഉള്ളി ചതച്ചത് അരക്കപ്പ്
  • നാളികേരം ചെറിയ ഒന്ന്
  • ഇഞ്ചി ചതച്ചത് ഒരു കഷണം
  • പച്ചമുളക് ചതച്ചത് മൂന്നെണ്ണം
  • തക്കാളി വലുതോ ഒരെണ്ണം
  • ചെറുനാരങ്ങ ഒരെണ്ണം
  • കുരുമുളക് അരച്ചത് ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി അര ടീസ്പൂൺ
  • മല്ലിയില അരപ്പിടി
  • എണ്ണ ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
Kerala style Avoli Curry Recipe
Kerala style Avoli Curry Recipe

Learn How To Make :

വെട്ടിക്കഴുകി വൃത്തിയാക്കിയ ആവോലി നല്ലതുപോലെ വരഞ്ഞുവെക്കണം. കുരുമുളകും മഞ്ഞൾപ്പൊടിയും ഉപ്പും കൂടി അരച്ച് ചേർന്ന് അരങ്ങ നീര് ചേർത്ത് ഇളക്കി ഒരു മണിക്കൂറിൽ കുറയാതെ സമയം വയ്ക്കണം. മീൻ എണ്ണയിൽ അധികം മുങ്ങാത്തവിധം വറുത്തെടുക്കണം. ബാക്കിവരുന്ന എണ്ണയിൽ ഇഞ്ചി ഉള്ള പച്ചമുളഗ് എന്നിവ ചതച്ചിട്ട് വഴറ്റണം. പിന്നീട് തക്കാളിയും മല്ലിയിലയും ഇട്ട് തേങ്ങ പാൽ ഒഴിക്കണം. ഇത് തിളയ്ക്കുമ്പോൾ വറുത്തെടുത്ത മീൻ ഇടണം. നല്ലതുപോലെ തിളച്ചു ചാറ് കുറുമ്പോൾ ഇറക്കി ചൂടോടെ ഉപയോഗിക്കും.

Read Also :

പുട്ടുപൊടിയുണ്ടോ? നെയ്പത്തിരി തയ്യാറാക്കാം ഈസി ആയി

വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം