വായില്‍ വെള്ളമൂറും അമ്പഴങ്ങ അച്ചാർ! ഈ ഒരു ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ!
Kerala style Ambazhanga Achar Recipe
Ingredients :
- അമ്പഴങ്ങ
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- മുളകുപൊടി
- കായം
- ഉലുവപ്പൊടി
- ഉപ്പ്
- ഉണക്കമുളക്
- നല്ലെണ്ണ
Learn How To Make :
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച അമ്പഴങ്ങ അതിലേക്ക് ഇട്ട് ഒന്ന് വറുത്തെടുത്ത് മാറ്റി വയ്ക്കണം. അതേ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി,വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാത്തിന്റെയും പച്ചമണം നല്ലതുപോലെ പോയി വഴണ്ട് വന്നു കഴിഞ്ഞാൽ മുളകുപൊടിയും, കായത്തിന്റെ പൊടിയും, ഉലുവ പൊടിച്ചതും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
പൊടികളുടെ പച്ചമണമെല്ലാം പോയി എണ്ണയിലേക്ക് പിടിച്ചു തുടങ്ങുമ്പോൾ വറുത്ത് മാറ്റി വെച്ച അമ്പഴങ്ങ അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇപ്പോൾ അമ്പഴങ്ങ അച്ചാർ റെഡിയായി കഴിഞ്ഞു. അച്ചാറിന്റെ ചൂട് എല്ലാം പോയി കഴിയുമ്പോൾ എയർ ടൈറ്റ് ആയ ജാറുകളിൽ സൂക്ഷിക്കുകയാണെങ്കിൽ എത്രകാലം വേണമെങ്കിലും അമ്പഴങ്ങ അച്ചാർ രുചിയോടു കൂടി ഉപയോഗിക്കാനായി സാധിക്കുന്നതാണ്. അമ്പഴങ്ങ അച്ചാർ ഇടാനായി ഉപയോഗിക്കുമ്പോൾ നന്നായി മൂത്തു തുടങ്ങുന്നതിനു മുൻപ് ഇടുന്നതായിരിക്കും കൂടുതൽ നല്ലത്.
Read Also :