About Kerala Special Ulli Vada Recipe :
വൈകുന്നേരം ചായയ്‌ക്കൊപ്പം എല്ലാവരും കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് ഉള്ളിവട. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരം കുടിയാണ് നല്ല മൊരിഞ്ഞ ഉള്ളിവട. എളുപ്പത്തിൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?
Ingredients :
- സവാള – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി – 1 ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
- മഞ്ഞൾപൊടി -1/2 ടീസ്പൂൺ
- മുളകുപൊടി – 3/4 ടേബിൾ സ്പൂൺ
- കായപ്പൊടി – 1/4 ടീസ്പൂൺ
- കടലമാവ് -1 1/2 ടേബിൾ സ്പൂൺ
- മൈദ – 1 1/2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില- 2 തണ്ട്
- വെളിച്ചെണ്ണ – ആവശ്യത്തിന്
Learn How to Make Kerala Special Ulli Vada Recipe :
ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ആവശ്യത്തിനു ഉപ്പും, എടുത്തു വച്ചിരിക്കുന്ന മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യത് എടുക്കുക. ഈ മിക്സ് 10 മിനിറ്റ് നേരം അടച്ച് വെക്കാം.
10 മിനിറ്റിനു ശേഷം ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കടലമാവും ഒന്നര ടേബിൾസ്പൂൺ മൈദയും, എടുത്തു വെച്ചിരിക്കുന്ന കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യുക. ആവിശ്യമെങ്കിൽ കുറച്ച് മൈദ കൂടി ഇട്ട് നന്നായി യോജിപ്പിച്ചു കൈയിൽ വച്ച് പരത്തി ചൂടായ വെളിച്ചെണ്ണയിൽ വറത്തു കോരുക. Video Credits : Mahimas Cooking Class
Read Also :
ആവി പറക്കുന്ന കട്ടനൊപ്പം മുട്ട വരഞ്ഞ് പൊരിച്ചത് കഴിച്ചാലോ? ഹാ കിളി പോവും മക്കളെ
നിമിഷങ്ങൾക്കുള്ളിൽ നല്ല മൊരിഞ്ഞ എന്ന കുടിക്കാത്ത അടിപൊളി വട റെസിപ്പി