Kerala Special Thakkali curry Recipe

വളരെ പെട്ടെന്നൊരു ഒഴിച്ച് കറി, 2തക്കാളി ഉണ്ടോ? കിടിലൻ രുചിയോടെ കറി തയ്യാർ

Kerala Special Thakkali curry Recipe

Ingredients :

  • സവാള -2 എണ്ണം
  • തക്കാളി -2 എണ്ണം
  • ജീരകം -1/4 ടീസ്പൂണ്‍
  • വെളുത്തുള്ളി -2 അല്ലി
  • പച്ചമുളക് -3 എണ്ണം
  • തേങ്ങ ചിരകിയത് -4 ടീസ്പൂണ്‍
  • കശ്മീരി മുളകുപൊടി -1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
  • കടുക് -1/4 ടീസ്പൂണ്‍
  • വെളിച്ചെണ്ണ -രണ്ടര ടീസ്പൂണ്‍
  • കറിവേപ്പില -ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്
 Kerala Special Thakkali curry Recipe
Kerala Special Thakkali curry Recipe

Learn How To Make :

തക്കാളി, ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് വെള്ളം എന്നിവ പ്രഷർ കുക്കറിൽ ചേർത്ത് 2 മിനിറ്റ് വേവിക്കുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. റൈസ് കുക്കർ തുറന്ന് അരപ്പ് കൂടി ചേർത്ത് ഇളക്കുക, അല്പം വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് ഇളക്കുക. കാശ്മീരി കുരുമുളക് പൊടി ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കുക. തക്കാളി കറി തയ്യാർ.

Read Also :

പുതിയ സൂത്രം ഇതിന്റെ രുചി അറിഞ്ഞാൽ, എത്ര കഴിച്ചാലും കൊതി തീരില്ല!

ഇരുമ്പൻപുളി വെറുതെ പാഴാക്കി കളയേണ്ട! ഇരുമ്പൻപുളി തോരൻ ട്രൈ ചെയ്താലോ; അടിപൊളി ടേസ്റ്റ് ആണേ!