പഴം ചേർത്ത ഉണ്ണിയപ്പം നല്ല നാടൻ ഉണ്ണിയപ്പം
Indulge in the authentic flavors of Kerala with our Soft Unniyappam recipe! Learn how to create these delicious, traditional sweet treats step-by-step for a taste of the rich culinary heritage of Kerala.
About Kerala Soft Unniyappam Recipe :
മറ്റു പല പലഹാരങ്ങളെ സംബന്ധിച്ചിടത്തോളം ഉണ്ണിയപ്പത്തിനോടുള്ള മലയാളികളുടെ താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് പറയാം. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ പലർക്കും ഉള്ള ഒരു പ്രശ്‍നം ആണ് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നില്ല ശരിയായി വരുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ എളുപ്പത്തിൽ ടേസ്റ്റി ആയ ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ. ബേക്കിംഗ് സോഡയോ മറ്റോ ചേർക്കാതെ ഉണ്ണിയപ്പം തയ്യാറാക്കാം.
Ingredients :
- ശർക്കര
- പച്ചരി
- പാളയൻ കോടൻ പഴം
- ഗോതമ്പ് പൊടി
- ഏലക്ക
- ഉപ്പ്
- തേങ്ങാകൊത്ത്
Learn How to make Kerala Soft Unniyappam Recipe :
ഇതിനായി ആദ്യം ചെയ്യേണ്ടത് ശർക്കര ഉരുക്കിയെടുക്കുകയാണ്. ഉരുക്കിയെടുത്ത ശർക്കര തണുത്തശേഷം അരച്ചെടുക്കാവുന്നതാണ്. കുതിർത്തു വെച്ച പച്ചരി ചെറിയ തരികളോട് കൂടി അരച്ചെടുക്കാവുന്നതാണ്. വെള്ളത്തിന് പകരം ശർക്കര പണി ഉപയോഗിച്ച് മാവ് അരക്കാവുന്നതാണ്. ഇതിലേക്ക് ഉണ്ണിയപ്പം സോഫ്റ്റ് ആവുന്നതിനായി പഴം ചേർക്കണം. റോബസ്റ്റ, പാളയൻ കോടൻ പഴം ഇവ രണ്ടുമാണ് ഉത്തമം. ഉണ്ണിയപ്പം സ്മൂത്ത് ആവുന്നതിനായി ഗോതമ്പ് പൊടി കൂടി ചേർത്തു നല്ലതുപോലെ അരച്ചെടുക്കണം.
ഉണ്ണിയപ്പത്തിന്റെ മാവ് കുറച്ചു കട്ടിയുള്ളത് ആവുന്നതായിരിക്കും നല്ലത്. ഇതിലേക്ക് ഏലക്ക പൊടിച്ചതും ഒരു നുള്ളു ഉപ്പും കൂടി ചേർത്തു മിക്സ് ചെയ്തു ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ റെസ്റ്റ് ചെയ്യുവാൻ മാറ്റി വെക്കുക. തേങ്ങാക്കൊത്തു വറുത്തെടുത്തശേഷം ഇതിലേക്ക് ചേർക്കാം. നെയ്യോട് കൂടി ചേർക്കാം. ശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് എണ്ണ ചൂടായാൽ കുഴിയിലേക്ക് ഓരോ തവി കോരിയൊഴിച്ച് വറുത്തു കോരുക. കുഴി നിറയെ മാവ് ഒഴിക്കുവാൻ പാടില്ല. ഒരു സൈഡ് മൊരിഞ്ഞു വന്നാൽ മറുപുറം തിരിച്ചിടാൻ മറക്കരുത്.
Read Also :
അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത് തയ്യാറാക്കാം!
എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റൈസ്!