ഇടിയപ്പം ഉണ്ടാക്കാൻ ഇനി മടി വേണ്ട, വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം
Kerala Soft Idiyappam Recipe
Ingredients :
- വറുത്ത അരിപ്പൊടി ഒരു കപ്പ്
- തിളച്ച വെള്ളം പാകത്തിന്
- പഞ്ചസാര ഒരു ടീസ്പൂൺ
- തേങ്ങാപ്പീര ഒരു കപ്പ്
- ഉപ്പ് ആവശ്യത്തിന്

Learn How to make Kerala Soft Idiyappam Recipe :
വറുത്ത അരിപ്പൊടി ഉപ്പ് പാകത്തിന്, തിളച്ച വെള്ളം എന്നിവ ചേർത്ത് നന്നായി മയത്തിൽ കുഴച്ചെടുക്കുക. പിന്നീട് ഇടിയപ്പത്തിന്റെ അച്ചിൽ ചില്ലിട്ട് മുകളിൽ കുഴച്ച അരികൂട്ട് മുക്കാൽ ഭാഗം നിറയ്ക്കുക. എണ്ണ പുരട്ടിയ വാഴയില കഷണങ്ങൾ ഇടിയപ്പ തട്ടുകളിൽ നിരത്തി മുകളിൽ വീണ്ടും കുറച്ച് അരിക്കൂട്ട് നൂൽ പരിവത്തിൽ അച്ചിൽ നിന്നും വീഴ്ത്തുക. പകുതിയാകുമ്പോൾ കുറച്ചു തേങ്ങാപ്പീര നിരത്തി അതിനു മുകളിൽ വീണ്ടും കുറച്ച് അരിക്കൂട്ട് പീച്ചി ഒഴിക്കുക. ഇപ്രകാരം തട്ടുകൾ നിറച്ച് അപ്പച്ചെമ്പ് മൂടി ആവിയിൽ വേവിക്കുക. പുഴുങ്ങിയ ഇടിയപ്പങ്ങൾ പുറത്തെടുത്ത് ചൂടോടെ വിളമ്പുക.
Read Also :
കല്യാണ വീട്ടിലെ നെയ്യ് ചോറ് ഉണ്ടാക്കാം