About Kerala Sambar Recipe :
എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത്. ചേരുവകളിൽ തേങ്ങയും സാമ്പാർ പൊടിയും ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ സാമ്പാർ റെസിപ്പി എന്താണെന്ന് നോക്കാം.
Ingredients :
- അരക്കപ്പ് പരിപ്പ്,
- മീഡിയം വലിപ്പത്തിലുള്ള ഒരു ഉരുളക്കിഴങ്ങ്,
- രണ്ട് ക്യാരറ്റ്,
- ഒരു ചെറിയ കഷണം മത്തങ്ങ,
- രണ്ട് പച്ചമുളക്,
- ആവശ്യത്തിന് കറിവേപ്പില,
- വെണ്ടയ്ക്ക രണ്ടെണ്ണം,
- ചെറിയ ഉള്ളി
- ഉപ്പ്
Learn How to Make Kerala Sambar Recipe :
ഒരു കുക്കർ എടുത്ത് പരിപ്പ്, കാരറ്റ്, പച്ചമുളക്, കായം എന്നിവയും രണ്ട് കപ്പ് അളവിൽ വെള്ളവും ചേർത്ത് അടുപ്പിൽ വെക്കുക. ബാക്കിയുള്ള പച്ചക്കറികൾ അടി കട്ടിയുള്ള പാത്രത്തിൽ മഞ്ഞപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിക്കുക. ഒരു പാനിൽ എണ്ണ ചേർത്ത് തക്കാളിയും വെണ്ടക്കയും ചേർത്ത് വഴറ്റിയതും പച്ചക്കറി വേവിക്കുന്ന കൂട്ടത്തിലേക്ക് ചേർക്കുക. എല്ലാ പച്ചക്കറികളും നന്നായി പാകം ചെയ്യുമ്പോൾ. തയ്യാറാക്കി വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് തിളപ്പിച്ച ശേഷം പുളിവെള്ളം ചേർക്കാം.
നന്നായി വഴന്നു കഴിഞ്ഞാൽ പാൻ അടുപ്പിൽ വയ്ക്കുക.. ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റൽ മുളക്, ഉലുവ എന്നിവയും ഒന്നര ടീസ്പൂൺ മുളകുപൊടി,രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഇഷ്ടമാണെങ്കിൽ ഒരു പിഞ്ച് കുരുമുളക് എന്നിവ കൂടി ചേർത്ത് കരിയാതെ സാമ്പാർ തയ്യാറാക്കുന്ന ചട്ടിയിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കുക. എല്ലാവർക്കും സ്വന്തം ഇഷ്ടപ്രകാരം സാമ്പാറിന്റെ കനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇങ്ങനെ സ്വാദിഷ്ടമായ സാമ്പാർ തയ്യാർ, ഇനി ചൂട് ചോറിനും ഇഡ്ഡലിക്കും ഒപ്പം വിളമ്പാം. Video Credits : NEETHA’S TASTELAND
Read Also :
പച്ചമുളക് വറുത്തത് കഴിച്ചിട്ടുണ്ടോ? എരിവ് ഇഷ്ട്ടപെടുന്നവർക്ക് കിടിലൻ റെസിപ്പി
വൈകുന്നേരത്തെ ചായക്ക് നല്ല മൊരിഞ്ഞ ബോണ്ട ഇതാ