കൃത്രിമത്വം ഒട്ടും ഇല്ലാത്ത ശുദ്ധമായ സാമ്പാര്‍ പൊടി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
Discover the authentic taste of Kerala with this homemade Sambar Powder Recipe. Create a fragrant and flavorful spice blend that’s the heart of Kerala’s traditional sambar. Crafted from a mix of aromatic spices, this recipe will elevate your dishes to a new level of deliciousness.
About Kerala Sambar Powder Recipe :
ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
Ingredients :
- ഒരു പിടി അളവിൽ കാശ്മീരി ചില്ലി
- ഒരു പിടി അളവിൽ എരുവുള്ള ഉണക്കമുളക്,
- അഞ്ച് ടേബിൾ സ്പൂൺ – മല്ലി,
- അഞ്ച് ടേബിൾ സ്പൂൺ – ഉഴുന്ന്,
- കടലപ്പരിപ്പ്
- ഒരു ടീസ്പൂൺ – ഉലുവ,
- ജീരകം
- കറിവേപ്പില
- കായം

Learn How to Make Kerala Sambar Powder Recipe :
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകിട്ട് നല്ലതുപോലെ വറുത്തെടുക്കുക. അത് മാറ്റിവെച്ച ശേഷം അതേ പാനിലേക്ക്, മല്ലിയും കടലപ്പരിപ്പും,ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം ജീരകവും ഉലുവയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. എടുത്തുവച്ച കറിവേപ്പില കൂടി പാനിൽ ഇട്ട് ചൂടാക്കിയ ശേഷം എടുത്തു മാറ്റുക. അവസാനമായി കായം കൂടി ഇതേ രീതിയിൽ വറുത്തെടുക്കണം. തയ്യാറാക്കി വച്ച ചേരുവകളുടെ ചൂട് മാറിയതിനു ശേഷമാണ് പൊടിച്ചെടുക്കേണ്ടത്.
കൂടുതൽ അളവിൽ പൊടി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ട് തവണയായി പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ തരികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എടുത്തുവച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടി രൂപത്തിൽ അടിച്ചെടുക്കുക. ശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്ഥിരം ഉണ്ടാക്കുന്ന സാമ്പാറിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി രുചിയിൽ സാമ്പാർ ഉണ്ടാക്കാൻ ഈ ഒരു രീതിയിൽ സാമ്പാർ പൊടി ഉണ്ടാക്കി ഉപയോഗിച്ചു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
റെസ്റ്റോറന്റുകളിലെ താരം, 2 മിനിറ്റ് മതി മയോണൈസ് വീട്ടിൽ തയ്യാറാക്കാം
തക്കാളിയും കപ്പലണ്ടിയും വെച്ചൊരു പുത്തൻ റെസിപ്പി, ഈ രുചിയുടെ രഹസ്യം അറിയേണ്ടത് തന്നെ