കല്യാണ സദ്യക്കു കിട്ടുന്ന അതെ രുചിയിൽ, ഞൊടിയിടയിൽ കുക്കറിൽ അടിപൊളി സാമ്പാർ

Ingredients :

  • വെള്ളരിക്ക -100 ഗ്രാം
  • പരിപ്പ് -150 ഗ്രാം
  • പയർ -100 ഗ്രാം
  • കായം -50 ഗ്രാം
  • മത്തങ്ങ -100 ഗ്രാം
  • മഞ്ഞൾപൊടി -30 ഗ്രാം
  • മരിങ്ങ -100 ഗ്രാം
  • മുളകുപൊടി -30 ഗ്രാം
  • ഉരുളൻ കിഴങ്ങ് -100 ഗ്രാം
  • ഉണക്കമുളക് -30 ഗ്രാം
  • ചുവന്നുള്ളി -150 ഗ്രാം
  • വെണ്ടയ്ക്ക -100 ഗ്രാം
  • മല്ലിപൊടി -30 ഗ്രാം
  • തക്കാളി -100 ഗ്രാം
  • വേപ്പില ആവശ്യത്തിന്
  • വെളിച്ചെണ്ണ ആവശ്യത്തിന്
Kerala Sadhya Sambar Recipe

Learn How To Make :

വെള്ളരിക്ക, പയർ, മുരിങ്ങക്ക, മത്തങ്ങ, തക്കാളി, ഉരുളക്കിഴങ്ങ്, ഒക്കെയാണ് സാമ്പാറിനു വേണ്ട പച്ചക്കറികൾ. അടുത്തതായി വേണ്ടത് തുവരപ്പരിപ്പ് ആണ്. തുവരപ്പരിപ്പ് നന്നായി കഴുകി എടുത്തതിനു ശേഷം കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ശേഷം ചട്ടി വച്ചിട്ട് കുറച്ച് എണ്ണ ഒഴിച്ച് അതിൽ കായം ചൂടാക്കി മാറ്റി വയ്ക്കുക. എന്നിട്ട് വെള്ളരിക്ക, ചെറിയുള്ളി, ഉരുളക്കിഴങ്ങ്, മത്തങ്ങ, പയർ, തക്കാളി എന്നീ പച്ചക്കറികൾ കഷണങ്ങളായി അരിഞ്ഞത് ഇട്ടതിനു ശേഷം കുറച്ച് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾ പൊടിയും കൂടിയിട്ട് ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.

വെണ്ടക്കയും മുരിങ്ങ ഒന്നും അധികം വേവാൻ പാടുള്ളതല്ല. അതുകൊണ്ടു തന്നെ നേരത്തെ ചേർത്ത കഷണങ്ങൾ ഒന്നു വെന്തു ഉടഞ്ഞു വരുമ്പോൾ മാത്രമേ ഇവ രണ്ടും ചേർത്ത് കൊടുക്കാവൂ. ശേഷം വെന്തു പാകമായ പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് തിളപ്പിച്ചെടുക്കുക. അടുത്തതായി ഒരു ചീനച്ചട്ടി ചൂടാക്കിയതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കടുക് ഇട്ടു കൊടുക്കുക. ശേഷം കുറച്ച് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എടുത്തു നേരത്തെ മാറ്റി വച്ചിരുന്ന സാമ്പാർ ലേക്ക് ഇട്ടു കൊടുക്കുക. കൂടാതെ മേമ്പൊടിയായി ശകലം മല്ലിയില അരിഞ്ഞതും കൂടെ മിക്സ് ചെയ്ത് ഇളക്കി കൊടുക്കുക. സ്വാദിഷ്ടമായ തനി നാടൻ സാമ്പാർ റെഡി.

Read Also:

സേമിയ പായസം തയ്യാറാക്കുമ്പോൾ ഇതുകൂടി ചേർക്കൂ, രുചിയൂറും സേമിയ പായസം തയ്യാർ

അല്പം ചോറ് മതി, പുട്ട് നല്ല സോഫ്റ്റ് ആവാൻ ഇങ്ങനെ ചെയ്താ മതി!

Kerala Sadhya Sambar Recipe
Comments (0)
Add Comment