മീൻ വാങ്ങുമ്പോൾ ഇതുപോലെ കറി വെക്കൂ! മീൻചട്ടി വടിച്ച് കാലിയാക്കും

Ingredients :

  • മീൻ
  • പച്ചമുളക്
  • വെളിച്ചെണ്ണ
  • ഉലുവ
  • ചെറിയ ഉള്ളി
  • തക്കാളി
  • കുടംപുളി
  • കടുക്
  • ഇഞ്ചി
  • കാശ്മീരി ചിലി പൊടി
  • വെളുത്തുള്ളി
  • കറിവേപ്പില
  • ജീരകം
  • മുളകുപൊടി
  • മഞ്ഞൾ പൊടി
  • മല്ലിപ്പൊടി
  • തേങ്ങാ
  • കപ്പ
Kerala Meen Mulakittathu Recipe

Learn How to make :

ആദ്യം തന്നെ കുടംപുളി തിളപ്പിച്ച വെള്ളത്തിൽ ഇട്ട് കുതിർക്കാനായി വെക്കുക. ശേഷം ഒരു മൺചട്ടിയിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, ചൂടാകുമ്പോൾ, 150 ഗ്രാം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. തക്കാളി ചേമുറിച്ചതും ചേർത്ത് വഴറ്റുക. ശേഷം തീ ഓഫ് ചെയ്ത് ബ്ലെൻഡർ ബൗളിലേക്ക് ഈ വഴറ്റിയ കൂട്ട് ചേർത്ത് അരച്ചെടുക്കുക. ഒരു മൺചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും ചേർത്ത് എല്ലാം മിക്സ് ചെയ്യുക.

1 ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി, 5-6 ചെറിയുള്ളി, 3 പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി വഴറ്റുക. ശേഷം തീ കുറച്ചുവെച്ച് 3 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മല്ലിപ്പൊടി, 1/4 മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് അരച്ചുവെച്ച തക്കാളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 2-3 മിനിറ്റ് ഇളക്കുക. നേരത്തെ കുതിർക്കാനായി വെച്ച കുട്അമ്പുളിയും വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ മീൻ ചേർക്കുക. എന്നിട്ട് 15 മിനിറ്റ് അടച്ച് വേവിക്കുക. മീൻ കറി തയ്യാർ.

Read Also :

1 കപ്പ് അരിപൊടി കൊണ്ട് 10 മിനിറ്റിൽ അടിപൊളി കലത്തപ്പം

അപ്പം ശരിയായില്ല എന്നാരും പറയില്ല, പത്തു മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള സോഫ്റ്റ്‌ പാലപ്പം

Kerala Meen Mulakittathu Recipe
Comments (0)
Add Comment