About Kerala Kozhukkatta Recipe :
വൈകുന്നേരങ്ങളിൽ എപ്പോഴും തയ്യാറാക്കാവുന്ന ഒന്നാണിത്.എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഹെൽത്തിയാണ് ഇത്.അത് പോലെ കുട്ടികൾക്ക് സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാവുന്ന രുചികരമായ മധുര പലഹാരം കൂടെ ആണിത്.ശർക്കരയും തേങ്ങയും ചേരുമ്പോൾ ഉണ്ടാകുന്ന രുചി ഏവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്.വളരെ എളുപ്പത്തിൽ രാവിലെ ചായയ്ക്ക് ഒപ്പവും ഇത് കഴിക്കാം. തേനൂറും കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :
- അരിപ്പൊടി -2 കപ്പ്
- തേങ്ങ-1 കപ്പ്
- ശർക്കര – 100 ഗ്രാം
- നെയ്യ് – 1 ടീ സ്പൂൺ
- ജീരകം – കാൽ ടീ സ്പൂൺ
- ഏലക്ക – കാൽ ടീ സ്പൂൺ
- ഉപ്പ്- കാൽ ടീ സ്പൂൺ
Learn How to Make Kerala Kozhukkatta Recipe :
ആദ്യം ശർക്കര നന്നായി പൊടിച്ച് ചേർക്കുക.ഇത് ഉരുക്കി എടുക്കുക.ശേഷം നന്നായി അരച്ച് എടുക്കുക. ഇത് വീണ്ടും പാനിൽ വെച്ച് തിളപ്പിക്കുക.
ചെറുതീയ്യിൽ വെച്ച് മെല്ലെ ഇളക്കി കൊടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക.നന്നായി ഇളക്കി കൊടുക്കുക. ജീരകവും ഏലയ്ക്കയുടെ തൊലി കളഞ്ഞ് കുരുവും നന്നായി പൊടിച്ച് എടുക്കുക.
ശേഷം ഇത് തേങ്ങയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറയ്ക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി എടുക്കുക.ഇതിലേക്ക് ഉപ്പും നെയ്യും ചേർത്തു കൊടുക്കുക.നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ചൂട് വെള്ളം കുറച്ച് കുറച്ച് ആയി ചേർത്ത് കൊടുക്കുക.അരി പൊടി മുഴുവനായി നനയുന്ന വരെ ഇങ്ങനെ ചെയ്യണം. നന്നായി കുഴച്ച് എടുക്കുക.നല്ല സോഫ്റ്റ് ആയി വരണം. ഇത് ഉരുട്ടി എടുത്ത് ഇതിലേക്ക് ഫിലിംങ്സ് നിറയ്ക്കുക.വീണ്ടും ഉരുട്ടി എടുക്കുക. കൊതിയൂറും കൊഴുക്കട്ട റെഡി! Video Credits : Kerala Recipes By Navaneetha
Read Also :
ഉഴുന്ന് ചേർക്കാതെ ദോശയോ? അതും ടേസ്റ്റ് ഒട്ടും കുറയാതെ തന്നെ
രുചികരമായ എള്ളുണ്ട വീട്ടിൽ തയ്യാറാക്കാം