കുക്കറിൽ പത്തുമിനിട്ടിൽ രുചികരമായ കലത്തപ്പം

Ingredients :

  • പച്ചരി – 1കപ്പ്
  • ശർക്കര – 500 gm
  • ചോറ് – 1 കപ്പ്
  • ചെറിയ ഉള്ളി – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ പഴം – 1
  • തേങ്ങാക്കൊത്ത് – ആവശ്യത്തിന്
  • ജീരകം – ആവശ്യത്തിന്
Kerala Kalathappam Recipe

Learn How To Make :

പച്ചരി മുപ്പത് മിനിറ്റ് വെള്ളത്തിൽ കുതിർക്കാനായി വെക്കുക. പച്ചരിയും ശർക്കരയും ചേർക്കാനായി കുറേശ്ശേയായി അരച്ചെടുക്കുക. അവസാനം അതിനോടൊപ്പം തന്നെ പഴം, അല്പം യീസ്റ്റ്, ചോറ്, ജീരകം എന്നിവ ചേർത്ത് അരക്കുക. മാവ് അധികം ലൂസ് ആയി പോകരുത്. ഇഡലി മാവിന്റെ പരുവത്തിൽ ആവണം മാവ്. അപ്പം തയ്യാറാക്കാനായി കുക്കർ തെരഞ്ഞെടുക്കുക. കുക്കറിൽ അല്പം നെയ്യ് ഒഴിച്ച് തേങ്ങാക്കൊത്ത് വറുത്ത് കോരുക. ഇതിലേക്ക് പിന്നെ രണ്ടു കപ്പോളം മാവ് കോരിയൊഴിച്ച് വറുത്തെടുത്ത തേങ്ങാക്കൊത്ത് വിതറി, വിസിൽ ഊരി വെച്ച് പത്തുമിനിറ്റോളം വേവിക്കുക. ഇതേപോലെ ബാക്കി വരുന്ന മാവും തയ്യാറക്കുക. രുചികരമായ കലത്തപ്പം തയ്യാർ.

Read Also :

ഇങ്ങനെ മസാല തയ്യാറാക്കി അയല പൊള്ളിച്ച് കഴിച്ചിട്ടുണ്ടോ?

ചായക്കട പലഹാരം പപ്പട വട രുചിയോടെ തയ്യാറാക്കിയാലോ!

Kerala Kalathappam Recipe
Comments (0)
Add Comment