ചീര തോരൻ തയ്യാറാക്കുമ്പോൾ ഈ ഒരു പ്രത്യേക ചേരുവ കൂടി ചേർത്ത് നോക്കൂ, രുചി ഇരട്ടിക്കും

About Kerala Cheera Thoran Recipe :

ചീര തോരൻ എന്നത് നമ്മൾ മലയാളികളുടെ ഒരു വികാരമാണ്. വീട്ടുമുറ്റത്തെ ചീര തോട്ടത്തിൽ നിന്നും ഉണ്ടാക്കുന്നതാകട്ടെ അതിലേറെ രുചിയും.. ചീര രണ്ടു തരത്തിൽ കാണപ്പെടാറുണ്ട്. പച്ചനിറത്തിലുള്ള ചീരയും ചുവപ്പ് നിറത്തിലുള്ള ചീരയും.. രണ്ടും ആരോഗ്യത്തിനു ഏറെ പോഷകഗുണങ്ങൾ ഉള്ളവയാണ്. പോഷകസമ്പുഷ്ട്ടമായ ചീര തോരൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന്‌ നോക്കാം.

Ingredients :

  • spinach -a small bunge
  • rice -1+1/4tbsp
  • onion-1/2
  • green chilli -2 or3
  • grated coconut flakes -3/4cup
  • turmeric powder 1/4tsp
  • salt to taste
  • mustard seeds -1/2tsp
  • coconut oil
  • curry leaves
Kerala Cheera Thoran Recipe

Learn How to Make Kerala Cheera Thoran Recipe :

ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കാൻ വെക്കുക. ശേഷം കടുക് പൊട്ടിക്കുക, കടുക് പൊട്ടി കഴിഞ്ഞാൽ എടുത്ത വെച്ച അരിമണി ചേർക്കുക. അരിമണി കടുക് പൊട്ടുന്നപോലെ പൊട്ടി കഴിയുന്ന വരെ കാത്തിരിക്കുക.. പിന്നീട് അതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾ പൊടി ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക, ശേഷം അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ചീര ഇതിലേക്ക് ചേർത്ത് പതിയെ ഇളക്കുക.

നാളികേരം, കറി വേപ്പില എന്നിവ ഒന്ന് മിക്സിയിൽ കറക്കിയെടുക്കുക. ഇത് ചീന ചട്ടിയിലേക്ക് ചേർത്ത് നന്നായി രണ്ടു മിനിറ്റ് നേരം ഇളക്കുക.. മൂടി വെച്ച് ഒന്ന് വേവിച്ചാൽ പോഷകഗുണങ്ങൾ നഷ്ടപ്പെടില്ല. പത്തു മിനിറ്റിനടുത്താണ് ഇത് വെക്കാനായി സമയം വേണ്ടൂ. ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കുക. ചൂട് ചോറിന്റെ ചൂടോടെ തന്നെ വിളമ്പി കഴിക്കാം.. രുചികരമായ ചീര തോരൻ റെഡി. Video Credits : SHABS Kitchen

Read Also :

കുക്കർ പാൽ പായസം! ഇനി പായസം തയ്യാറാക്കാം രുചിയോടെ വെറും 10 മിനുട്ടിൽ 

കുറുകിയ ചാറോടുകൂടിയ കടലക്കറി, തേങ്ങ ചേർക്കാതെ തന്നെ!! പുട്ടിനും അപ്പത്തിനും ബെസ്റ്റ്

cheera recipeCheera Thorancheera upperiKerala Cheera Thoran Recipe
Comments (0)
Add Comment