Karkkidaka Special Marunnu Kanji Recipe

കർക്കിടക സ്പെഷ്യൽ ‘മരുന്ന് കഞ്ഞി’!! ഉണ്ടാക്കാനിനി വളരെ എളുപ്പം!! ഗുണങ്ങള്‍ നിരവധി | Karkkidaka Special Marunnu Kanji Recipe

Healing Karkkidaka Special : Marunnu Kanji Recipe for Wellness and Nourishment

Karkkidaka Special Marunnu Kanji Recipe Malayalam : കർക്കിടകം പഞ്ഞമാസം ആണെന്നാണ് പഴമക്കാർ പറയുക. കർക്കിടകം പിറന്നാൽ തോരാത്ത മഴയും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയും ആയിരിക്കും. ആയതിനാൽ തന്നെ ആളുകളുടെ കയ്യിൽ പണമോ പണിയോ ഒന്നും തന്നെ ഉണ്ടാകുകയില്ല. കൂടാതെ പനിയും തണുപ്പിന്റെ അസുഖങ്ങളും കൂടി ആകെ കൂടി ദുർഘടം പിടിച്ച മാസം ആയിരിക്കും കർക്കിടകം.

ചേരുവകൾ :

  • ഉണക്കലരി -ഒരു കപ്പ്
  • ഞവര അരി -അര കപ്പ്
  • ഉലുവ -ഒരു ടേബിൾസ്പൂൺ
  • ജീരകം -ഒരു ടേബിൾസ്പൂൺ
  • കടുക് -ഒരു ടീസ്പൂൺ
  • തേങ്ങാപാൽ -ഒന്നര കപ്പ്
  • കരുപ്പെട്ടി -കാൽ കപ്പ്
  • കറുക
  • കയ്യോന്നി
  • മുയൽച്ചെവിയൻ
  • മുക്കുറ്റി
  • പൂവാംകുറുന്നില
  • കീഴാർനെല്ലി
  • കല്ലുരുക്കി
  • ചെറൂള
  • തൊട്ടാൽവാടി

ഈ പഞ്ഞ മാസത്തെ മറികടക്കാനായി പഴമക്കാർ പല വഴികളും കണ്ടു പിടിച്ച് പുതുതലമുറക്കായി കരുതിവെച്ചിട്ടുണ്ട്. പക്ഷികളും മൃഗങ്ങളും മഴക്കാലത്തേക്ക് കൂടും ഭക്ഷണവും കരുതി വെക്കുന്നത് പോലെ മനുഷ്യരും ആരോഗ്യം സംരക്ഷിക്കാൻ മരുന്ന് കൂട്ടുകൾ കണ്ടുപിടിച്ചു. ഔഷധക്കഞ്ഞി അഥവാ കർക്കിടക കഞ്ഞി ആരോഗ്യത്തിന് വേണ്ടി കേരളത്തിലെ പരമ്പരാഗത വൈദ്യശാസ്ത്രം അനുസരിച്ച് തയ്യാറാക്കുന്ന ഒരു ഔഷധ കഞ്ഞി ആണ്. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ ഉപകാരപ്രദമാണ്.

ദഹനപ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കുന്ന ഒന്നാണ് കർക്കിടകക്കഞ്ഞി. രാവിലെയോ വൈകുന്നേരമോ എതെങ്കിലും ഒരു നേരം കഴിക്കുന്നത് നല്ലതാണ്. ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കർക്കിടകകഞ്ഞി ഔഷധഗുണങ്ങളാൽ സമ്പന്നമാണ്. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും കൂടി ചേർത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. ഏഴുദിവസമെങ്കിലും ഔഷധഗുണമുള്ള കഞ്ഞി കുടിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. ഔഷകഞ്ഞി തയ്യാറാക്കുന്ന വിധം വീഡിയോയിലൂടെ വിശദമായി മനസിലാക്കി തയ്യാറാക്കുമല്ലോ.. Video Credits : Homemade by Remya Surjith

Read Also :

ചീര തോരൻ തയ്യാറാക്കുമ്പോൾ ഈ ഒരു പ്രത്യേക ചേരുവ കൂടി ചേർത്ത് നോക്കൂ, രുചി ഇരട്ടിക്കും

നാടൻ രീതിയിൽ കോവക്ക തേങ്ങ അരച്ച കറി, മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ