പുട്ട് കുറ്റിയിൽ കാന്താരിമുളക് ഇതുപോലെ ഇട്ട് നോക്കൂ, വ്യത്യസ്ത രുചിയിൽ കിടിലൻ രുചിക്കൂട്ട്

Ingredients :

  • മുളക്
  • വിനാഗിരി
  • ഉലുവ – 2
  • കടുക് – 2
kanthari Mulaku Chammanthi Recipe

Learn How To Make :

നിങ്ങളുടെ ആവശ്യാനുസരണം എത്രയാണോ മുളക് വേണ്ടത് ആ അളവിൽ മുളകെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഓരോ മുളകിലും കത്തികൊണ്ട് വരയിട്ട് വയ്ക്കുക. ശേഷം ഒരു പുട്ടു കുറ്റിയെടുത്ത് അതിലേക്ക് ഈ വരയിട്ട മുളക് ഇട്ട് ആവിയിൽ നല്ലപോലെ വേവിച്ചെടുക്കുക. ഇങ്ങനെ ആവിയിൽ വേവിക്കുന്നത് പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ടാണ്. അതല്ലെങ്കിൽ നോർമലി നമ്മൾ മുളക് ആവിയിൽ വേവിക്കാതെ തന്നെ ഈ ഒരു റെസിപ്പി ചെയ്യാവുന്നത് ആണ്.

പക്ഷേ ഒന്നു രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ അത് ഉപയോഗിക്കാൻ വേണ്ടി പറ്റത്തുള്ളൂ. ഇനി ഈ ആവിയിൽ വേവിച്ച മുളകിലേക്ക് ആവശ്യമായ പൊടികൾ നമുക്ക് തയ്യാറാക്കി എടുക്കാം. രണ്ട് ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഉലുവ ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കുക. ഉലുവ ഒരു ഗോൾഡൻ കളർ ആയി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ എടുത്തു വച്ച കടുക് ചേർത്ത് ചെറിയ തീയിൽ ചൂടാക്കി എടുക്കാം. ശേഷം അതൊരു മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കാവുന്നതാണ്.

ഇനിയൊരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കി കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. ഇനി ആ എണ്ണയുടെ ഫ്ലൈം ഓഫ് ചെയ്തു അതിലേക്ക് നേരത്തെ നമ്മൾ പൊളിച്ചു വെച്ച പൊടി മിശ്രിതം ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക. ആവശ്യത്തിനുള്ള വിനാഗിരി ഒഴിക്കുക. ഉപ്പും ചേർത്ത് ഇളക്കുക. ഇനി അതിലേക്ക് നമ്മൾ നേരത്തെ പുഴുങ്ങി വെച്ച നമ്മുടെ കാന്താരി ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. പുളിയുടെ ആവശ്യം ഉണ്ടെങ്കിൽ മാത്രം വിനാഗിരി ചേർത്തു കൊടുക്കാം.

Read Also :

എളുപ്പത്തിലൊരു നെയ്യപ്പം, അരിപൊടി ഉണ്ടേൽ ഞൊടിയിടെയിൽ പലഹാരം

കോളി ഫ്‌ളവർ പൊടിപൊടിയായി അരിഞ്ഞ്, ഒരു തവണ ഇങ്ങനെ വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ!

kanthari Mulaku Chammanthi Recipe
Comments (0)
Add Comment