About Kanthari Fish fry Recipe Easy :
കാന്താരിയും കറിവേപ്പിലയും ഒക്കെ കൂടെ അരച്ചുപുരട്ടി പൊരിച്ചെടുക്കുന്നതിനു നല്ല ടേസ്റ്റ് ആണ്. ചുവന്ന മുളക് പൊടിയൊക്കെ ചേർത്ത് ഫ്രൈ ചെയ്യുന്നതിനേക്കാൾ എത്രയോ രുചിയാണ് ഈ ഒരു രീതിയിൽ തയ്യറാകുമ്പോൾ. ഫിഷ് അല്ലെങ്കിൽ ചിക്കൻ എന്താണെങ്കിലും കാന്താരി ഉപയോഗിച്ചിട്ട് ഫ്രൈ ചെയ്ത് എടുക്കുന്നത് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. നല്ല അടിപൊളി ആയിട്ട് കാന്താരി ഫിഷ് ഫ്രൈ തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :
- ഫിഷ് / ചിക്കൻ
- ചുവന്നുള്ളി
- വെളുത്തുള്ളി
- കാന്താരി മുളക്
- ഇഞ്ചി
- കറിവേപ്പില
- മല്ലിയില
- വിനാഗിരി
- എണ്ണ
Learn How to Make Kanthari Fish fry Recipe Easy :
രണ്ടു പീസ് അയക്കൂറയാണ് ഇതിനുവേണ്ടി എടുത്തിരിക്കുന്നത് നല്ലതുപോലെ ക്ലീൻ ചെയ്ത് എടുത്തു വെച്ചിരിക്കുകയാണ്. ഇതിൻറെ മസാല എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നമുക്ക് നോക്കാം. ഇവിടെ ആദ്യം തന്നെ എടുത്തിരിക്കുന്നത് ചുവന്നുള്ളിയാണ് ഏകദേശം ഒരു 10 -12 ചുവന്നുള്ളി എടുത്താ മതി. ഏകദേശം ഒരു രണ്ട് ടേബിൾസ്പൂൺ വരെ കാന്താരി എടുത്തിട്ടുണ്ട് കാന്താരി അഥവാ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ അതിനുപകരം പച്ചമുളക് എടുക്കാം പക്ഷേ കാന്താരിയാണ് നല്ല ടേസ്റ്റ് ഉണ്ടാവുക പച്ചമുളകിന് എന്തായാലും കാന്താരിയുടെ ഒരു രുചി കിട്ടില്ല അപ്പൊ കാന്താരി ഉണ്ടെങ്കിൽ അത് തന്നെ എടുക്ക ഇല്ലെങ്കിൽ മാത്രം പച്ചമുളകും ഒരു ടേബിൾസ്പൂൺ വരെ വെളുത്തുള്ളി ചേർക്കാം
പിന്നെ ഒരു ചെറിയ കഷണം ഒരു മുക്കാൽ ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി എടുത്തിട്ടുണ്ട് ഒരു ടേബിൾ സ്പൂൺ വരെ മല്ലിയിൽ എടുക്കാം പിന്നെ കുറച്ച് അധികം കറിവേപ്പില എടുത്തിട്ടുണ്ട് ഒരു മൂന്നു നാല് ടേബിൾസ്പൂൺ ഉണ്ടാവും പിന്നെ ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം ഒരു മുക്കാൽ ടീസ്പൂൺ വിനാഗിരിക്ക് ചേർക്കുന്നുണ്ട് അതിനുപകരം ചേർന്ന് നീരായാലും മതി എല്ലാം കൂടി ഒന്ന് അരച്ചെടുക്കാം. എല്ലാം കൂടി ഒന്ന് അരച്ചെടുത്തിട്ടുണ്ട് മസാല രണ്ടു ഭാഗത്തും ഇതുപോലെ അങ്ങ് പിടിപ്പിച്ചു കൊടുക്കാം. ഇതിലെ പൊടികൾ ഒന്നും ഇടാത്തത് കൊണ്ട് പിടിച്ചു കിട്ടാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും. അൽപ നേരം റസ്റ്റ് ചെയ്യാൻ വെച്ച് പാനിൽ എണ്ണ ചൂടാക്കി ഓരോന്നായി വറുത്ത് കോരാം. നല്ലപോലെ ഫ്രൈ ചെയ്ത എടുത്ത് സെർവിങ് പ്ലേറ്റിലേക് മാറ്റാം.
Read Also :
റെസ്റ്റോറന്റിലെ ചില്ലി ഫ്രൈഡ് ചിക്കൻ ഇനി വീട്ടിലും അതേ രുചിയോടെ തയ്യാറാക്കാം
തേങ്ങാ അരച്ച ഉണക്ക ചെമ്മീൻ പച്ച മാങ്ങ കറി