Kalathappam Recipe in pressure cooker

1 കപ്പ് അരിപൊടി കൊണ്ട് 10 മിനിറ്റിൽ അടിപൊളി കലത്തപ്പം

Kalathappam Recipe in pressure cooker

Ingredients :

  • അരിപ്പൊടി
  • ശർക്കര
  • തേങ്ങ കൊത്ത്
  • തേങ്ങ
  • ജീരകം
  • ബേക്കിൻ സോഡ
  • ഏലയ്ക്ക
  • ചെറിയ ഉള്ളി
  • പഞ്ചസാര
  • ഉപ്പ്
  • നെയ്യ്
 Kalathappam Recipe in pressure cooker
Kalathappam Recipe in pressure cooker

Learn How To Make :

ആദ്യം, മിക്സർ പുറത്തെടുത്ത് 1 കപ്പ് അരിപ്പൊടി, 2 കപ്പ് തേങ്ങ ചിരകിയത്, 1/2 ടേബിൾസ്പൂൺ ജീരകം, 2-3 ഏലക്ക, 1/4 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി അരച്ചെടുക്കുക. ശർക്കര പാനി തയ്യാറാക്കുക. അതും നേരത്തെ അരച്ച കൂട്ടിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. 20 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വെക്കുക. 1 ടേബിൾസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഗ്യാസ് ഓണാക്കി ഒരു കുക്കർ വെച്ച് 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടായാൽ തേങ്ങാക്കൊത്ത് വറുത്തെടുക്കുക. 2 ടേബിൾ സ്പൂൺ ചെറിയ ഉള്ളി ഇടുക നന്നായി വഴറ്റുക. തേങ്ങാകൊത്തും ഉള്ളിയും വറുത്തു കോരി മാറ്റിവെക്കുക. ശേഷം തയ്യാറാക്കിവെച്ച മാവ് കുക്കറിൽ ഒഴിക്കുക ശേഷം തേങ്ങാകൊത്തും ഉള്ളിയും മുകളിൽ വിതറുക. കുക്കർ അടച്ച് 6 മിനിറ്റ് വേവിക്കുക. വെന്തു കഴിഞ്ഞാൽ മറ്റൊരു പ്ളേറ്റിലേക്ക് മാറ്റുക. കാലത്തപ്പം തയ്യാർ.

Read Also :

അപ്പം ശരിയായില്ല എന്നാരും പറയില്ല, പത്തു മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള സോഫ്റ്റ്‌ പാലപ്പം

മുബൈ രുചിയിൽ പാവ് ഭാജി, വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട്