About Kadala Snacks Recipes :
പലതരം രുചികൾ തീൻമേശയിൽ നിറയ്ക്കുന്നതിൽ പലഹാരങ്ങൾക്ക് പ്രധാന പങ്കുണ്ട്. സ്വാദിഷ്ടമായ പലഹാരങ്ങളും വ്യത്യസ്ത രീതിയിലാണ് പലയിടങ്ങളിലും തയ്യാറാക്കുന്നത്. അത്തരത്തിലുള്ള ഒരു സ്വാദിഷ്ടമായ പലഹാരമാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്. പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അനുയോജ്യമായി ഈ പലഹാരം നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
Ingredients :
- പച്ചരി – ഒരു കപ്പ്
- കടല – അരക്കപ്പ്
- ഇഞ്ചി – രണ്ട് കഷണം
- ജീരകം – അര ടീസ്പൂൺ
- പച്ചമുളക്
- സവാള
- കാരറ്റ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
Learn How to Make Kadala Snacks Recipes :
കടലയും അരിയും, ഇവ രണ്ടും ചേർത്തുണ്ടാക്കുന്ന ഈ പലഹാരം മിക്ക വീട്ടമ്മമാർക്കും ഒരു പുതിയ കണ്ടുപിടിത്തമായിരിക്കും, ഇത് ചെയ്യുന്നതിന്, ഒരു കപ്പ് പച്ചരിയും അര ഗ്ലാസ് കടലയും എടുക്കുക, 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാനായി, നന്നായി കഴുകിയ ശേഷം. അധിക വെള്ളം കളഞ്ഞശേഷം, ബ്ലെൻഡർ ജാറിൽ ഇവാ രണ്ടും കൂടാതെ രണ്ട് കഷണം ഇഞ്ചി, പച്ചമുളക്, അര ടീസ്പൂൺ ജീരകം, പാകത്തിന് ഉപ്പ്, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
വെള്ളം അധികം ആയി പോകരുത്. ഇഡ്ഡലി മാവിന്റെ ലൂസ് ആയിരിക്കണം ഈ മാവിനും. ഇനി ഒരു ഇടത്തരം സവാള ചെറുതായി അരിഞ്ഞതും, ഒരു കാരറ്റ് സ്ലൈസ് ചെയ്തതും ഒപ്പം കുറച്ച് അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും അരിച്ച മാവിൽ ചേർക്കുക. എന്നിട്ട് എല്ലാം നന്നായി ഇളക്കുക. എന്നിട്ട് ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. ഈ മാവ് അല്പം കട്ടിയുള്ളതായിരിക്കും. ഇത് പുളിക്കാനായോ പൊന്തനായോ മാറ്റി വെക്കേണ്ടതില്ല. ഇനി ഇത് ഒരു ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ചൂടായാൽ കോരിയൊഴിച്ച് ഉണ്ടാക്കിയെടുക്കാം. രണ്ടു പുറവും മറിച്ചിടാൻ മറക്കരുത്. Credit : Pachila Hacks
Read Also :
വൈകുന്നേരത്തെ ചായക്ക് നല്ല മൊരിഞ്ഞ ബോണ്ട ഇതാ
എണ്ണയില്ലാതെ വളരെ രുചികരമായ ഒരു ചിക്കെൻ ഫ്രൈ