ചക്ക വെട്ടാൻ അറിയില്ലേ? നിഷ്പ്രയാസം ചക്കയുടെ തൊലി ചെത്തി എടുക്കാം, കിടിലൻ സൂത്രം ഇതാ
Jack Fruit Easily Peeling Tips
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ചക്ക. ചക്ക സീസൺ തുടങ്ങിക്കഴിഞ്ഞാൽ മിക്ക മലയാളികളുടെ വീടുകളിലും ചക്കയുടെ പലതരത്തിലുള്ള വിഭവങ്ങൾ ആയിരിക്കും ഉണ്ടാകാറുള്ളത്. പക്ഷേ ഇടിച്ചക്ക ആണെങ്കിലും കടച്ചക്ക ആണെങ്കിലും ഇവയുടെ തൊലി കളയാൻ നമ്മൾ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇവയുടെ തോല് എളുപ്പത്തിൽ എങ്ങനെ നീക്കം ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു ടിപ്പിനെ പറ്റി നോക്കാം.
മുറിക്കാൻ നല്ല മൂർച്ചയുള്ള കത്തി വേണം അതുപോലെ തന്നെ കൈ ഒട്ടിപ്പിടിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ചക്ക വെട്ടുമ്പോൾ നാം അഭിമുഖീകരിക്കുന്നുണ്ട്. വളരെയധികം ടേസ്റ്റ് ഉണ്ട് എന്നുള്ളത് മാത്രമല്ല ക്യാൻസറിനെ പ്രതിരോധിക്കാൻ വരെ കടച്ചക്ക കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചക്കയുടെ തോലുകളഞ്ഞ് എടുക്കുവാനായി ആദ്യം തന്നെ അവയുടെ മൂക്കിന്റെ ഭാഗവും നടുഭാഗം കട്ട് ചെയ്തതിനു ശേഷം നടുവേ ഒന്നുകൂടി മുറിച്ചു കുക്കറിലേക്ക് ഇട്ടു കൊടുക്കുക.

കുക്കറിൽ വെള്ളം എടുക്കുമ്പോൾ കുറച്ച് ഉപ്പിടുന്നത് വളരെ നന്നായിരിക്കും. മീഡിയം പ്ലെയിനിൽ വേവിച്ച് രണ്ടു വിസില് ആകുമ്പോഴേക്കും നമുക്ക് എടുക്കാവുന്നതാണ്. ചൂടാറി കഴിഞ്ഞതിനുശേഷം വളരെ സിമ്പിൾ ആയി കത്തികൊണ്ട് ഇവയുടെ തോല് നമുക്ക് ചെത്തി എടുക്കാവുന്നതാണ്. അതുപോലെതന്നെ കൈകൾകൊണ്ട് നമുക്ക് വളരെ നിഷ്പ്രയാസം ഇവ ഇടിച്ചു എടുക്കാവുന്നതാണ്.
വേവിച്ചതിനു ശേഷം ഫ്രീസറിൽ സൂക്ഷിച്ച് നമ്മുടെ ആവശ്യം അനുസരിച്ച് ഇവ എടുത്തുകൊണ്ട് ഉപയോഗിക്കാവുന്നതാണ്. തോരന് ഉണ്ടാക്കാനായി ശ്രമിക്കുന്നവർ ഏറ്റവും പ്രയോജനകരമായ ഒരു വഴിയാണിത്. ഒട്ടിപ്പിടിക്കാത്ത തന്നെ നിഷ്പ്രയാസം നമുക്ക് ഈ രീതിയിൽ ചക്കയുടെ തോല് ചെത്തി എടുക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ.
Read Also :
എത്ര കിലോ വെളിച്ചെണ്ണയും ഇനി വീട്ടിൽ ഉണ്ടാക്കാം, കുക്കറിൽ ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ.! |
ഇനി ദോശക്കല്ലിൽ ദോശ ഒട്ടിപിടിക്കില്ല, കഴുകുമ്പോൾ പേസ്റ്റ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി!