കോവക്ക ഇതുപോലെ തയ്യാറാക്കിയാൽ കഴിക്കാത്തവരും കഴിച്ച് പോകും

About Ivy Gourd Stir Fry Recipe :

ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആയിട്ടുള്ളഒരു കോവക്ക മെഴുക്കുപുരട്ടിയാണ് ഇന്നത്തെ റെസിപ്പി. വളരെ കുറഞ്ഞ ചേരുവകൾ വെച്ച് നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാം..

Ingredients :

കോവക്ക – 14
മഞ്ഞൾപൊടി – ¼ tpn
മുളകുപൊടി -1½tbpn
കുരുമുളകുപൊടി -½tpn
ഗരം മസാല -¼tpn
ഉപ്പ് -¾tpn
കായപ്പൊടി -2 നുള്ള്
വെളിച്ചെണ്ണ –
കറിവേപ്പില-

Ivy Gourd Stir Fry Recipe

Learn How to Make :

ആദ്യം തന്നെ കോവയ്ക്ക എടുത്ത് അതിൻറെ രണ്ടറ്റവും മുറിച്ചുമാറ്റുക . ഇതിനി നന്നായി വൃത്തിയാക്കി എടുക്കുക. ഇനി ചെറിയ നീളത്തിലുള്ള പീസുകൾ ആയി കട്ട് ചെയ്ത് വെക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് ഇട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി,മുക്കാൽ ടീസ്പൂൺ ഉപ്പ്, രണ്ടു നുള്ള് കായപ്പൊടി, ഒരു വലിയ ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈവച്ച് നന്നായി കുഴച്ച് മിക്സ് ചെയ്യുക. മസാല മിക്സ് ചെയ്തു വെച്ച കോവക്ക 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം ഒരു പരന്ന പാൻ അടുപ്പത്ത് വെക്കുക.

ഇതിലേക്ക് രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കുക. ഇനി ഇതിനു മുകളിലേക്ക് കോവക്ക ഓരോന്നായി നിരത്തി ഇട്ടു കൊടുക്കുക. ഇത് രണ്ട് ബാച്ചുകൾ ആയി വേണം വേവിച്ച് എടുക്കാൻ. ഒരുവശം ചെറുതായി ഒന്ന് മൊരിഞ്ഞു വരുമ്പോൾ ഇത് പതുക്കെ ഇളക്കി മറിച്ചിട്ട് കൊടുക്കാം. ഇനി കുറച്ചുനേരം വച്ച ശേഷം വീണ്ടും മറിച്ചും തിരിച്ചും ഇട്ട് നന്നായി വേവിച്ചെടുക്കുക. എല്ലാ വശവും നന്നായി വെന്ത് മൊരിഞ്ഞു വന്ന ശേഷം പാൻ ഒന്ന് ചെരിച്ച് പിടിച്ച് ഓയിൽ ഇതിൽ നിന്നും കളഞ്ഞു നമുക്ക് കോവക്ക ഇതിൽ നിന്നും കോരി മാറ്റാം. ഇനി അടുത്ത ബാച്ചും ഇതുപോലെതന്നെ ഫ്രൈ ചെയ്ത് കോരി മാറ്റാം. അപ്പോൾ നമ്മുടെ ടേസ്റ്റി കോവക്ക മെഴുക്കുപുരട്ടി റെഡി. Video Credits : Athy’s CookBook

Read Also :

എണ്ണ ഒട്ടും കുടിക്കാത്ത ക്രിസ്പി ടേസ്റ്റി റവ പൂരി റെസിപ്പി

അടിപൊളി ടേസ്റ്റിൽ കോളിഫ്ലവർ തോരൻ തയ്യാറാക്കിയാലോ!


ivy gourd recipe with coconutivy gourd stir fry chineseIvy Gourd Stir Fry Recipeivy gourd stir fry vegetarian
Comments (0)
Add Comment