Ingredients :
- ഇരുമ്പന്‍ പുളി – 1 കപ്പ്
- ചുവന്നുള്ളി – 15 എണ്ണം
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- മുളക് പൊടി – 1/2 ടീസ്പൂണ്‍
- വെളിച്ചെണ്ണ – 1 1/2 ടേബിള്‍സ്പൂൺ
- മഞ്ഞള്‍ പൊടി – ഒരു നുള്ള്
- കറിവേപ്പില – 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
ഇരുമ്പന്‍ പുളി നന്നായി കഴുകി നാലായി മുറിക്കുക. ചുവന്നുള്ളി തൊലി കളഞ്ഞ് അരിഞ്ഞത്, ഇരുമ്പന്‍ പുളി, ചുവന്നുള്ളി, മഞ്ഞൾപൊടി, മുളകുപൊടി, കറിവേപ്പില, ഉപ്പ്, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവയിൽ കൈകൊണ്ട് തിരുമ്മി എടുക്കുക. ശേഷം ഒരു പാനിൽ അര ടേബിൾസ്പൂൺ വെളിച്ചെണ്ണ അടുപ്പിൽ വെച്ച്, തേങ്ങാ ചിരകിയതും നേരത്തെ തിരുമ്മിവെച്ച കൂട്ടും ചേർത്ത് ഇളക്കുക. ചെറുതീയിൽ 5-6 മിനിറ്റ് വേവിക്കുക.
Read Also :
ഇനി കറിയെന്തിന്? ബാക്കി വന്ന ചോറ് കൊണ്ട് അഞ്ചു മിനിറ്റ് കൊണ്ട് തക്കാളി ചോറ്
എളുപ്പത്തിൽ കാറ്ററിംഗ് സ്റ്റൈൽ അവിയൽ; ഇതാണ് കല്യാണ സദ്യയിലെ രുചികരമായ അവിയലിന്റെ രഹസ്യം.!!