തുരുമ്പ് പിടിച്ച തവ ഇനി നോൺസ്റ്റിക്കാക്കാം! ഇനി ദോശ ഒട്ടിപിടിക്കില്ല, പെറുക്കി എടുക്കാം!
Iron Tawa Seasoning Tips
നിങ്ങളുടെ വീട്ടിലെ ദോശ കല്ല് ഉപയോഗിക്കാതെ തുരുമ്പ് പിടിച്ച് പോയോ..? എന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങളിലേക്ക് മാറിയതോടെ ഇരുമ്പ്, അലുമിനിയം, ചെമ്പ് പാത്രങ്ങളുടെ ഉപയോഗം നന്നേ കുറവാണ്. ദോശ ഉണ്ടാക്കാനായി എല്ലാവരും ഇപ്പോൾ നോൺ സ്റ്റിക് പാനുകളാണ് ഉള്ളത്. എളുപ്പവും സമയലാഭവും ആണ് ഇത്തരം പാത്രങ്ങളുടെ പ്രത്യേകത. പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ദോശ കല്ലിൽ ഉണ്ടാക്കിയിരുന്ന ദോശക്ക് ഒരു വേറെ രുചി തന്നെ ആയിരിന്നു. തുരുമ്പ് പിടിച്ച് മാറ്റി വെച്ച ആ ദോശക്കല്ലിനെ ഒന്ന് മേക്കോവർ ചെയ്താലോ.
പഴകിയ ദോശക്കല്ല് എടുത്ത് അതിന്റെ തുരുമ്പ് ഒരു കത്തികൊണ്ടോ സ്ക്രൂഡ്രൈവർ കൊണ്ടോ ഒന്ന് ചുരണ്ടിക്കളയുക. ചുരണ്ടി വൃത്തിയാക്കിയ ദോശക്കല്ല് അടുപ്പത്തു വെക്കുക. ചെറു ചൂടിലാണ് വെക്കേണ്ടത്. ഇതിലേക്കിനി കുറച്ചു കല്ലുപ്പ് വിതറി കൊടുക്കുക. കല്ലിന്റെ മുഴുവൻ ഭാഗത്തും കല്ലുപ്പാവാൻ ശ്രദ്ധിക്കണം. ശേഷം ചെറുനാരങ്ങ എടുത്ത് അതിന്റെ നീര് കല്ലിൽ മുഴുവനായും പുരട്ടിയെടുക്കുക. എന്നിട്ട് അതിലേക്ക് പാമോയിൽ ഒഴിക്കുക.

ഈ ഓയിൽ ആയ ഭാഗത്തേക്ക് വീണ്ടും ചെറുനാരങ്ങ നീര് ഒഴിച്ചു കൊടുക്കുക. ശേഷം കടലാസ് വെച്ച് നന്നായി കല്ലുരക്കുക. ഈ കല്ലുപ്പിനോടൊപ്പം വേണം തുരുമ്പും ഇളകിപ്പോരാൻ. കുറച്ചു സമയം ഉരച്ചു കഴിയുമ്പോൾ ഉപ്പെല്ലാം കരിയാൻ തുടങ്ങി കറുത്ത കളർവരും. ഇങ്ങനെ ആയാൽ ഇത് അടുപ്പത്തു നിന്നും ഇറക്കി വെക്കുക. ഇത്രയും ചെയ്യുമ്പോൾ തന്നെ ദോശക്കല്ല് തുരുമ്പെല്ലാം പോയി
നല്ല കറുത്ത നിറമായി വന്നിട്ടുണ്ടാകും. ഇനി ദോശക്കല്ല് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇനി എന്തെങ്കിലും തുരുമ്പിന്റെ അംശങ്ങൾ കല്ലിൽ ഉണ്ടെങ്കിൽ അത് പോകാൻ വേണ്ടി വാഴയുടെ ഉണ്ണിത്തണ്ട് എടുത്ത് കല്ലിൽ ഉരക്കുക. എന്തെങ്കിലും തരികൾ ഉണ്ടെങ്കിൽ അതിനൊപ്പം അതെല്ലാം വൃത്തിയാകും.