അരി കുതിർക്കണ്ട, രാത്രി അരച്ച വെക്കണ്ട! രാവിലെ എണീറ്റ് അര മണിക്കൂറിൽ ചായക്കടി തയ്യാർ
Instant Special wheat Appam Recipe
Ingredients :
- ഗോതമ്പ് പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – അര കപ്പ്
- ചോറ് – അര കപ്പ്
- പഞ്ചസാര – ഒന്നെകാൽ കപ്പ്
- ഉപ്പ് – അര ടീസ്പൂൺ
- ഇൻസ്റ്റന്റ് ഡ്രൈ യീസ്റ്റ് – ഒന്നെകാൽ കപ്പ്

Learn How To Make :
അതിനായി ആദ്യം ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിൽ എടുക്കുക. അതിലേക്കു അര കപ്പ് തേങ്ങ ചിരകിയത്, അര കപ്പ് ചോറ്, ഒന്നേ കാൽ കപ്പ് പഞ്ചസാര, അര ടീസ്പൂൺ ഉപ്പ്, ഒന്നെകാൽ കപ്പ്, ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ് എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം മിക്സിയുടെ ജാറിൽ ഒന്നെകാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒരു കാൽ കപ്പ് ചൂട് വെള്ളം ചെറു ചൂടോടെ അതിലേക്കു ഒഴിച്ച് അര മണിക്കൂർ മാറ്റി വെക്കുക. ഇങ്ങനെ അര മണിക്കൂർ മാറ്റി വെച്ച് കഴിയുമ്പോൾ മാവ് ലേശം കട്ടി ആയതു കാണാം. ശേഷം ഒരു അപ്പച്ചട്ടി എടുത്തു ചൂടാക്കുക. ചൂടായ ശേഷം മാവ് അതിലേക്കു ഒഴിച്ച് നന്നായിട്ട് കറക്കി എടുക്കുക. അപ്പത്തിന്റെ നാട് ഭാഗം വെന്തു കഴിഞ്ഞ് കോരി എടുക്കുക. അധികം ബുദ്ധിമുട്ടില്ലാതെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് ഗോതമ്പ് കൊണ്ടുള്ള പാലപ്പം.
Read Also :
വട്ടയപ്പം ഉണ്ടാക്കി ശരിയാവുന്നില്ലേ? ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം രുചിരഹസ്യം ഇതാ!
ഇങ്ങനെയാവണം കോഴിക്കറി! തനിനാടൻ വറുത്തരച്ച കോഴിക്കറിയുടെ രുചി ഒന്ന് വേറെ തന്നെ!