രാവിലത്തെ ബ്രെക്ഫാസ്റ്റ് ഇനി എളുപ്പം, പൂ പോലെ സോഫ്റ്റ്‌ ആയ റവ അപ്പം

About Instant Rava Appam Recipe Kerala Style :

റവ ആരോഗ്യത്തിന് വളരെ ഏറെ വിധത്തില്‍ സഹായിക്കുന്ന ഭക്ഷ്യ വസ്തുവാണ്.പലപ്പോഴും പലതരം ധാന്യങ്ങളും നമ്മുടെ ഭക്ഷണ ക്രമത്തിന്റെ ഭാഗമാണ്. ഇതില്‍ നാം ഉപയോഗിയ്ക്കുന്ന ഒന്നാണ് റവ. പലരും റവ അധികം ഉപയോഗിയ്ക്കാറില്ലെങ്കിലും ആരോഗ്യപരമായി വളരെയേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് റവ.

കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവയും റവയിൽ അടങ്ങിയിട്ടുണ്ട്.അതേ സമയം ഏറെ ഊര്‍ജം നല്‍കാന്‍ കഴിയുന്ന ഒന്നു കൂടിയാണ് റവ. റവ കൊണ്ട് പലതരം ഭക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇഡ്ഡലി, ഉപ്പു മാവ്, അപ്പം എന്നിവ റവ കൊണ്ട് ഉണ്ടാക്കാവുന്നതാണ്. സോഫ്റ്റായ, ഹെൽത്തി റവ അപ്പം തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം..

Ingredients :

  • റവ – 1 കപ്പ്‌
  • തേങ്ങ ചിരകിയത് – 1/2 കപ്പ്‌
  • പഞ്ചസാര – 2 tbsp
  • ഉപ്പ് (ആവശ്യത്തിന് )
  • യീസ്റ്റ്-
Instant Rava Appam Recipe Kerala Style

Learn How to Make Instant Rava Appam Recipe Kerala Style :

ആദ്യം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ്‌ റവ യും 1/2 കപ്പ് ചിരവിയ തേങ്ങയും കുറച്ച് യീസ്റ്റും 2 ടേബിൾ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് 1 കപ്പ് വെള്ളവും ഒഴിച്ച് സ്മൂത്ത്‌ ആയി അരച്ചെടുക്കുക.ശേഷം 30 മിനിറ്റ് അടച്ചു വെക്കുക.ബാറ്റർ നന്നായി പൊങ്ങി വന്നാൽ ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക. അടുത്തതായി ഒരു തവ വെച്ച് ചൂടാവുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ചെറുതായൊന്ന് പരത്തി കൊടുക്കുക. മേൽഭാഗത്തു ഹോൾസ് ഒക്കെ വന്നാൽ തീ കുറച്ച് വെച്ച് 30 സെക്കന്റ്‌ അടച്ചു വെച്ച് വേവിക്കുക.ഇതേ പോലെ മുഴുവൻ മാവും ചുട്ടെടുക്കുക. നല്ല സോഫ്റ്റ്‌ റവ അപ്പം റെഡി!! Video Credits : Athy’s CookBook

Read Also :

കറുമുറാ കൊറിക്കാം ക്രിസ്പി പൊട്ടറ്റോ മുറുക്ക് തയ്യാറാക്കാം

ബാക്കി വന്ന ചോറ് കൊണ്ട് നാലുമണി ചായക്ക് അടിപൊളി പലഹാരം


easy rava appam recipeinstant rava appam recipeinstant rava appam recipe indian styleInstant Rava Appam Recipe Kerala Style
Comments (0)
Add Comment