മാവ് പുളിക്കാനായി കാത്തിരിക്കേണ്ട, അരി അരച്ച ഉടനെ ഇഡലി ഉണ്ടാക്കാം!
Instant Idli Batter Recipe
Ingredients :
- പച്ചരി – 2 കപ്പ്
- ഉഴുന്ന് – അരക്കപ്പ്
- ഉലുവ – ഒരു ടീസ്പൂൺ
- പഞ്ചസാര – ഒരു ടീസ്പൂൺ
- ഉപ്പ് – ഒരു ടീസ്പൂൺ
- ഈസ്റ്റ് – അര ടീസ്പൂൺ
- ചോറ് – കാൽ കപ്പ്

Learn How To Make :
ഇതിനായി ആദ്യം 2 കപ്പ് പച്ചരി എടുത്തതിനുശേഷം അതിലേക്ക് അരക്കപ്പ് ഉഴുന്നു കൂടി ചേർത്ത് കൊടുക്കുക. അടുത്തതായി ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ഇട്ടതിനുശേഷം നല്ലതുപോലെ ഒന്ന് കഴുകിയെടുക്കുക. നല്ലതു പോലെ കഴുകി അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ ഈസ്റ്റു കാൽ കപ്പ് ചോറും കൂടി ഇട്ടു അതിനുശേഷം ഇവ എല്ലാം കൂടി
മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ ഇളക്കി ഒരു രാത്രി മുഴുവൻ അടച്ചുവെക്കുക. രാവിലെ ആകുമ്പോഴേക്കും ഇവയെല്ലാം നല്ലതുപോലെ കുതിർന്ന് ഉണ്ടാവും.ശേഷം ഇവ രാവിലെ നല്ലതു പോലെ ഒന്നുകൂടി ഇളക്കി ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. അരച്ചെടു ക്കാൻ ആയി നമ്മൾ വേറെ വെള്ളം ഒഴിക്കേണ്ട കാര്യമില്ല.എന്നിട്ട് ഇവ ഒരു 30 മിനിറ്റ് മാറ്റി വച്ച് ഈസ്റ്റ് ഒക്കെ നല്ലതുപോലെ പിടിച്ചു അതിനുശേഷം ഇടത്തിലേക്ക് കോരിയൊഴിച്ച 7 തൊട്ടു 10 മിനിറ്റ് വരെ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.
Read Also :
ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടി, തേങ്ങ ചേർക്കാത്ത നല്ല കുറുകിയ ചട്നി!
മൂന്നു നേരവും കറി ഇല്ലാതെ കഴിക്കാവുന്ന അടിപൊളി ഡിഷ്, വെറും 10 മിനിട്ടിൽ ടപ്പേന്നൊരു പലഹാരം