About Inchi Krishi Tips Using Papper :
അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും വാങ്ങുന്ന ഇഞ്ചിയിൽ കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം നമുക്ക് ഉറപ്പുവരുത്താനായി സാധിക്കാറില്ല. എന്നാൽ മണ്ണ് അധികം ലഭിക്കാത്ത സ്ഥലങ്ങളിൽ ഇഞ്ചി കൃഷി എങ്ങനെ നടത്താൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല.
അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചി കൃഷി നടത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പോട്ട്, ന്യൂസ് പേപ്പർ അല്ലെങ്കിൽ കടകളിൽ നിന്നും ലഭിക്കുന്ന പേപ്പറുകൾ, പച്ചില, വീട്ടിൽ തന്നെ തയ്യാറാക്കി എടുത്ത എൻ പി കെ പോലുള്ള വളങ്ങൾ, പോട്ടി മിക്സ്, പായൽ പിടിച്ച മണ്ണ്, മുളപ്പിച്ച ഇഞ്ചി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പോട്ട് എടുത്ത് അതിന്റെ ഏറ്റവും അടിഭാഗത്ത് അര ഭാഗത്തോളം
ന്യൂസ് പേപ്പർ മുറിച്ചത് ഇട്ടുകൊടുക്കുക. അതിനു മുകളിലായി ഏതെങ്കിലും പച്ചിലകൾ ലഭിക്കുമെങ്കിൽ അത് വിതറി കൊടുക്കാവുന്നതാണ്. മുകളിലായി ഒരു ലയർ കരിയില കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി പോട്ടിന്റെ കനം കുറയ്ക്കാനായി സാധിക്കുന്നതാണ്. അതിനുമുകളിലായി പായൽ പിടിച്ച മണ്ണ് ലഭിക്കുമെങ്കിൽ അതും ഇട്ടുകൊടുക്കാം. വീണ്ടും മുകളിലായി പോട്ട് മിക്സ് ഇട്ടുകൊടുക്കാവുന്നതാണ്.
പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ അടുക്കള വേസ്റ്റിൽ മണ്ണ് ചേർത്ത് നൽകുകയാണെങ്കിൽ അത് ഒരു എൻ പി കെ ആയി ഉപയോഗപ്പെടുത്താം. അതിന് മുകളിലാണ് മുളപ്പിച്ച ഇഞ്ചി നട്ടു കൊടുക്കേണ്ടത്. വീണ്ടും മുകളിലായി മണ്ണിട്ട് കൊടുക്കുക. ഇങ്ങനെ കുറച്ചു ദിവസം വെച്ചാൽ തന്നെ ഇഞ്ചി ചെടിയായി കിട്ടുന്നതാണ്. നടാനുള്ള ഇഞ്ചി മുളപ്പിക്കാനായി ഒരു ന്യൂസ് പേപ്പർ എടുത്ത് നനച്ച ശേഷം ഇഞ്ചി കഷണങ്ങൾ അതിൽ പൊതിഞ്ഞു വയ്ക്കുക. രണ്ടാഴ്ച സമയം കൊണ്ട് തന്നെ ഈയൊരു രീതിയിൽ ഇഞ്ചി മുളപ്പിച്ചെടുക്കാനായി സാധിക്കുന്നതാണ്. ശേഷം ഇഞ്ചി പൊട്ടിച്ചോ അല്ലാതെയോ പോട്ടിൽ നട്ടുപിടിപ്പിക്കാവുന്നതാണ്.
Read Also :
ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!!