About How to store curry leaves in fridge for long time :
കറിവേപ്പിലയില്ലാതെ നമ്മൾ മലയാളികൾക്ക് ഒരു കറികളെ കുറിച്ചും സങ്കൽപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വിദേശത്ത് താമസിക്കുന്നവർക്ക് കറി വേപ്പില നാട്ടിൽ നിന്നും കൊണ്ട് പോയി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള മാത്രമല്ല, കറിവേപ്പില അവിടെ കടയിൽ വാങ്ങിയാൽ വില കൂടുതലാണ്. ഇത്തരം അവസ്ഥകളിൽ കറിവേപ്പില എങ്ങനെ സൂക്ഷിക്കാമെന്നു വിശദമായി മനസിലാക്കാം.
ഒരു മാസത്തിലധികം അഴുകാതെ സൂക്ഷിക്കാൻ കഴിയുന്ന ഇലകളാണ് കറിവേപ്പില. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.കറിവേപ്പില സൂക്ഷിക്കാൻ ഒരു കണ്ടെയ്നർ തിരഞ്ഞെടുക്കുമ്പോൾ, ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്നതാണ് വളരെ ഉത്തമം. പകരമായി, നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബോക്സും തിരഞ്ഞെടുക്കാം.
ആദ്യം കറിവേപ്പില കഴുകി വൃത്തിയാക്കുക. അതിനുശേഷം എല്ലാ വെള്ളവും ഉണക്കുകയോ പേപ്പർ ടവൽ ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യുക. കറിവേപ്പില നനവ് ഉണ്ടെങ്കിൽ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. വെള്ളം മാറ്റി കറിവേപ്പില മുഴുവൻ കുപ്പിയിൽ സൂക്ഷിച്ച് വെക്കാം.
ഇതിന് രണ്ട് ഗുണങ്ങളുണ്ട്. കറിവേപ്പില ഒരു മാസം കേടുകൂടാതെ സൂക്ഷിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും കറിവേപ്പില കഴുകി ഉപയോഗിക്കേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. വിഷമടിച്ച് വരുന്ന കറിവേപ്പില കടയിൽ നിന്ന് വാങ്ങുന്നതും ഒഴിവാക്കാം. കൂടുതലറിയാൻ വീഡിയോ കാണുക. Video Credits : Veena’s Curryworld
Read Also :
വെണ്ടയ്ക്ക ചീഞ്ഞുപോകാതെ ഫ്രഷ് ആയി സൂക്ഷിച്ച് വെക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ
പാവയ്ക്കയുടെ കയ്പ്പ് മാറ്റണോ, ഈ വഴികള്‍ പരീക്ഷിച്ചാലോ.?