How to make Pori at Home
പൊരി എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. വെറുതെ ഇരിക്കുമ്പോൾ വായിലിട്ടു കൊറിക്കാൻ കുഞ്ഞുങ്ങളെന്ന പോലെ മുതിർന്നവർക്കും ഇഷ്ടമാണ്. പൂരപ്പറമ്പുകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം കൂടിയാണിത്. ബേക്കറികളിൽ നിന്നും മറ്റുമായി നമ്മൾ വാങ്ങി കഴിക്കാറുണ്ട്. റേഷൻ അരി മിക്കവരുടെ വീട്ടിലും കാണും.
ചിലർ ചോറു വെച്ച് കഴിക്കും. എന്നാൽ മറ്റു ചിലരാകട്ടെ പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ റേഷൻ അരി ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി പൊരി പരിചയപ്പെടാം. അതെ രുചിയിൽ എളുപ്പത്തിൽ നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. അരി നന്നായി കഴുകിയെടുത്ത് ശേഷം പാനിലിട്ടു ചെറുതായൊന്നു ചൂടാക്കി എടുക്കാം.
ശേഷം പാനിലേക്കു പൊടിയുപ്പ് ചേർത്ത് നന്നായി ചൂടായി വരുമ്പോൾ വെള്ളം വറ്റിയ അരി ചേർത്ത് ഇളക്കി കൊടുക്കാം. വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റുള്ള പൊരി നമുക്ക് ഉണ്ടാക്കാം . നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. YouTube Video
Read Also :
ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചൂടാ ഫിഷ് ഫ്രൈ ഉണ്ടാക്കിയാലോ
പച്ചരിയും പാലും ഉണ്ടോ..? രാവിലെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം