കൊതുകിനെ കൊണ്ട് പൊറുതിമുട്ടിയോ? കൊതുക് ഇനി ഏഴയലത്ത് വരില്ല ഇങ്ങനെ ചെയ്താൽ, ഈ സൂത്രം ഒന്ന് പ്രയോഗിച്ച് നോക്കൂ! | How To Get Rid Of Mosquitoes

How To Get Rid Of Mosquitoes : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. അതിനായി കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നത് മാത്രമല്ല അത് ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

എന്നാൽ അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊതുകിനെ തുരത്താനായി പ്രധാനമായും ഉപയോഗിക്കുന്നത് വേപ്പില ഉപയോഗിച്ച് നിർമ്മിക്കുന്ന തിരിയാണ്. അതിനായി ഒരുപിടി അളവിൽ വേപ്പില എടുത്ത് അതിന്റെ തണ്ട് മുഴുവനായും കളയുക.

ശേഷം മിക്സിയുടെ ജാറിലേക്ക് വേപ്പില ഇട്ട് അല്പം വെള്ളവും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ ഏതെങ്കിലും എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അരച്ചുവെച്ച വേപ്പിലയുടെ കൂട്ടു കൂടി അതിലേക്ക് ചേർത്ത് നിറം മാറുന്നത് വരെ നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഇലയുടെ സത്ത് മുഴുവൻ എണ്ണയിലേക്ക് പിടിച്ചു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു എണ്ണയിലേക്ക് തുണി ഉപയോഗിച്ച് തിരികൾ ഉണ്ടാക്കിയ ശേഷം മുക്കി എടുക്കുക. ഇത്തരത്തിൽ രണ്ടോ മൂന്നോ തിരികൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിലേക്ക് അല്പം കർപ്പൂരം കൂടി പൊടിച്ചിട്ട ശേഷം കത്തിച്ചു വയ്ക്കുകയാണെങ്കിൽ ആ ഭാഗങ്ങളിലുള്ള കൊതുക് ശല്യമെല്ലാം പൂർണമായും പോയി കിട്ടുന്നതാണ്. മാത്രമല്ല വേപ്പില, കർപ്പൂരം എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വീടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read Also :

വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ ഇനി എന്തെളുപ്പം, ഒരു രൂപ ചെലവ് വേണ്ട, ബ്രഷും കുപ്പിയും ക്ലോറിനും വേണ്ട! ഇതുപോലെ ചെയ്ത നോക്കൂ! | Water Tank Cleaning Tips

പറമ്പിലെ ഉണങ്ങിയ വാഴയിലകൊണ്ട് കടയിൽ നിന്ന് വാങ്ങുന്ന പോലെത്തെ കിടിലൻ ചൂൽ തയ്യാറാക്കിയാലോ! | Homemade Broom using vazhayila

How To Get Rid Of Mosquitoes
Comments (0)
Add Comment