ഒരു ഉരുളക്കിഴങ്ങ് മതി,വീട് മുഴുവൻ വെട്ടിത്തിളങ്ങാൻ, ഇനി ഇങ്ങനെ ചെയ്തു നോക്കൂ
meta description for House Cleaning Tips
House Cleaning Tips
പുറത്ത്നിന്നും പല ലിക്വിഡുകളും പൗഡറുകളും നമുക്ക് വാങ്ങാൻ കിട്ടുമെങ്കിലും,ഒരു കെമിക്കലും ഇല്ലാതെ നമുക്ക് വീട്ടിൽതന്നെ വളരെ ചിലവ്കുറഞ്ഞ രീതിയിൽ വീട് നല്ല കിടിലൻ ആയി വൃത്തിയാക്കിയെടുക്കാം. അതിനായി ഒരു ഉരുളക്കിഴങ്ങ് എടുക്കുക.ഇത് നന്നായി കഴുകി വൃത്തിയാക്കാം..ഇനിയിത് ചെറു കഷണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് കൊടുക്കുക.
ഇതിലേക്ക് 2ടേബിൾസ്പൂൺ കല്ലുപ്പ്,1ടേബിൾസ്പൂൺ ബേകിംഗ് സോഡ,വളരെ കുറച്ച് വെള്ളം എന്നിവചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതിൽനിന്ന് കുറച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക..ബാക്കിയുള്ളത് ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക.ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് നമുക്ക് ഒഴിച്ച്കൊടുക്കാം.. ഇനി ആദ്യംതന്നെ നമുക്ക് മാറ്റി വെച്ച പേസ്റ്റ് കൊണ്ട് കിച്ചൺ സിംഗ് വൃത്തിയാക്കാം..അതിനായി പേസ്റ്റ് കുറച്ച് എടുത്ത് സിംഗിലേക്ക് ഒഴിച്ച് കൊടുക്കുക.

ഇനി ഒരു സോഫ്റ്റ് സ്ക്രബ്ബർ വെച്ച് ഒന്നുരച്ച് വെള്ളംകൊണ്ട് വൃത്തിയാക്കി കൊടുക്കുക..നോൺവെജ് ഇതിൽ നിന്ന് കഴുകിയാൽ ഉണ്ടാകുന്ന സ്മെൽപോലും നമുക്കിതുവെച്ച് മാറ്റിയെടുക്കാം.. ഇനി വാഷ്ബേസ് വൃത്തിയാക്കാനായി ഈ പേസ്റ്റ് ഒഴിക്കുക..ശേഷം പൈപും സിംഗും എല്ലാം ഒരു ബ്രഷുവെച്ച് ഉരക്കുക..ശേഷം കഴുകിയെടുത്താൽ നല്ല വൃത്തിയായി വന്നതായികാണാം. ഇനി ഗ്ലാസിൻ്റെ കോഫീടേബിൾ വൃത്തിയക്കാനായി ,തയ്യാറാക്കി വെച്ച സ്പ്രേ അടിച്ചുകൊടുക്കുക.ശേഷം മൈക്രോ ഫൈബറിൻ്റെ ഒരു ടവൽവെച്ച് ഇത് നന്നായി തുടച്ച് വൃത്തിയാക്കുക. ഇനി സ്പ്രേ വെച്ച് കതകുകളും അതിൻ്റെ പിടികളും വൃത്തിയാക്കാം. അതിന് കതകിലേക്ക് സ്പ്രേ അടിച്ച്,
കഴുകി പിഴിഞ്ഞ തുണിവെച്ച് തുടച്ചെടുത്താൽ മതി. ഡിസൈനുകളിൽ ഒരു ഇയർ ബഡ്സുവെച്ച് ക്ലീൻചെയ്യാം.. ഇനി ജനലുകൾ വൃത്തിയാക്കാനായി ഒരു ഡസ്റ്റ് റിമൂവർ ഉപയോഗിച്ച് പൊടികളയാം..ഇനി ഗ്ലാസിൽ സ്പ്രേ അടിക്കുക.ശേഷം ഒരു വൈപർ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക.ശേഷം ടവൽവെച്ച് തുടച്ച് എടുക്കാം. ഇതേ സ്പ്രേ വെച്ച് ജനൽപടികൾ കൂടെ ക്ലീൻചെയ്യാം. ഇനി ബാക്കിയുള്ള സൊലൂഷൻ വെച്ച് ബാത്റൂമിലെ കണ്ണാടി കൂടെ വൃത്തിയാക്കാം. അതിനായി ഈ സ്പ്രേ അടിച്ച് മൈക്രോ ഫൈബർ ടവൽ വെച്ച് തുടച്ച് വൃത്തിയാക്കാം. അപ്പോൾ വളരെ പെട്ടെന്ന്തന്നെ കുറച്ച് സാധനങ്ങൾ വെച്ച് നമ്മൾക്ക് വീട് മുഴുവൻ വൃത്തിയാക്കി എടുക്കാം. Video Credits : Resmees Curry World
Read Also :
കുറുകിയ ചാറോടുകൂടിയ കടലക്കറി, തേങ്ങ ചേർക്കാതെ തന്നെ!! പുട്ടിനും അപ്പത്തിനും ബെസ്റ്റ്
ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ!