വൈറലായ തണ്ണിമത്തൻ പോപ്‌കോൺ, റെസിപ്പി ഇതാ

About Homemade Watermelon Popcorn :

സിനിമാ തിയേറ്ററുകളില്‍ പോകുമ്പോൾ പോപ്കോൺ കഴിക്കുന്നത് പലരുടെയും ശീലമാണ്. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയേണ്‍, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങി പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒരു സ്നാക്ക് ആണ് പോപ്‌കോണ്‍. പണ്ടൊക്കെ ഉത്സവ പറമ്പിൽ നിന്ന് കിട്ടുന്ന പോപ്കോൺ ലക്ഷ്വറി ആയിരുന്നെങ്കിൽ ഇന്ന് ചോക്ലേറ്റും

കാരമലും ചീസുമടക്കം വ്യത്യസ്ത ഫ്ലേവറുകളിൽ പോപ് കോൺ സുലഭം ആയി കിട്ടും. എന്നാൽ ഇതാ. പരീക്ഷണ വിഭവങ്ങളുടെ പട്ടികയിലേക്കും എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം പോപ്കോൺ. മധുരമുള്ള പോപ്പ്‌കോണ്‍ വേണോ. ഇത് വരെ മധുരമുള്ള പോപ് കോൺ എന്ന കേൾക്കാത്തവർക്കും കഴിക്കത്തവർക്കും പരീക്ഷിച്ചു നോക്കാൻ പറ്റിയ ഒരു കിടിലൻ റെസിപി ആണ് വാട്ടർ മെലൺ പോപ് കോൺ. സ്പൈസി, കാരമൽ, ചോക്ലേറ്റ് തുടങ്ങിയ ഫ്ലേവകൾ കഴിച്ചു മടുത്തവർക്ക് ഇനിയിതാ നല്ല പുതു പുത്തൻ ട്രെൻഡിങ് റെസിപി വാട്ടർ മെലൺ പോപ് കോൺ. എന്നാൽ നമുക്ക് ഇപ്പോഴത്തെ ട്രെൻഡിങ് റെസിപി വാട്ടർ മെലൺ പോപ്കോൺ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.

Ingredients –

  • തണ്ണി മത്തൻ – 1 പീസ്
  • പഞ്ചസാര – ആവശ്യത്തിന്
  • ചോളം – ആവശ്യത്തിന്
Homemade Watermelon Popcorn

How to make :-

ആദ്യം ഒരു അടി കട്ടിയുള്ള പാൻ ചൂടാക്കുക. ശേഷം ഇതിലേക്ക് ഒരു കഷണം തണ്ണി മത്തൻ ഇടുക .ഇനി ആവശ്യത്തിന് പഞ്ചസാര,പോപ് കോണിന് ആവശ്യമായ ചോളം എന്നിവയിടുക. ഇനി ഈ തണ്ണി മത്തൻ ഒരു തവി വെച്ച് നന്നായി ഉടച്ച് കൊടുക്കണം. ഇത് നന്നായി അലിഞ്ഞു വന്നാൽ , നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്യുക. ഇനി ഒരു അടപ്പ് കൊണ്ട് പാൻ മൂടി വെച്ച് കൊടുക്കാം. വളരെ കുറച്ച് സമയത്തിനുള്ളിൽ നല്ല പിങ്ക് നിറത്തിൽ പോപ് കോൺ ഉടയു വരുന്നതായി കാണാം. നല്ല പിങ്ക് നിറത്തിൽ മധുരമുള്ള, ക്രിസ്പി,ഹോം മെയ്ഡ് തണ്ണിമത്തൻ പോപ് കോൺ റെഡി. Video Credits : Fun food1.O

Read Also :

ബീറ്റ്‌റൂട്ടും മുട്ടയും ഒന്ന് ഇതുപോലെ മിക്സിയിൽ കറക്കി നോക്കൂ, കിടിലൻ റെസിപ്പി

കോവക്ക ഇഷ്ടമില്ലാത്തവരും ഇനി കഴിച്ച് പോകും ഇങ്ങനെ തയ്യാറാക്കിയാൽ

Homemade Watermelon Popcornwatermelon into popcornwatermelon popcorn taste
Comments (0)
Add Comment