About Homemade Snacks for Kids :
സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾ എന്ത് തയ്യാറക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും എല്ലാ അമ്മമാരും. എന്നാൽ കുട്ടികൾക്ക് ഏറെ ആരോഗ്യകരവും രുചികരവും തയ്യാറാക്കാൻ കഴിയുന്ന ഒരു സ്വാദിഷ്ടമായ ലഘുഭക്ഷണത്തിനുള്ള പാചകക്കുറിപ്പ് നിങ്ങൾക്ക് പരിചയപെടുത്തട്ടെ.
Ingredients :
- തരിയില്ലാത്ത അരിപ്പൊടി – ഒരു കപ്പ്
- നെയ്യ് – 3 മുതൽ 4 ടേബിൾ സ്പൂൺ
- തേങ്ങ – അരക്കപ്പ്
- പഞ്ചസാര – മധുരത്തിന് ആവശ്യമായത്
- ഏലയ്ക്കാപ്പൊടി
- പിസ്ത പൊടിച്ചെടുത്തത്
Learn How to Make Homemade Snacks for Kids :
ആദ്യം പാൻ അടുപ്പിൽ വെച്ച് അരിപ്പൊടി ഒന്ന് ചൂടാക്കി എടുക്കുക.പച്ച മണം മാറുന്നത് വരെ ചൂടാക്കിയാൽ മതിയാകും. ശേഷം അതിലേക്ക് നെയ്യ് ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്ത് അരിപ്പൊടി മാറ്റി വെക്കുക. ഇനി മറ്റൊരു പാനിൽ തേങ്ങാ ഒന്ന് മിക്സിയിൽ ഇട്ട് കറക്കിയെടുത്ത് ചേർക്കുക ഒപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക.
പഞ്ചസാരയും തേങ്ങയും യോജിപ്പിച്ച് കഴിഞ്ഞാൽ ഏലയ്ക്കാപ്പൊടി ചേർക്കാം. ശേഷം മുൻപ് തയ്യാറാക്കിയ അരിപ്പൊടി മിശ്രിതം ചേർക്കുക. എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് പൊടിച്ച് വെച്ച പിസ്താ ചേർത്ത് ഇളക്കുക. ഇനി തീ ഓഫ് ചെയ്ത ഈ കൂട്ട് ചൂടാറാണ് വിടുക. ചൂടു കുറഞ്ഞു കഴിഞ്ഞാൽ ഈ കൂട്ട് ലഡു ആകൃതിയിൽ ഉരുട്ടിയെടുക്കാം. ഇപ്പോൾ സ്വാദിഷ്ടമായ പലഹാരം തയ്യാർ. അരിപ്പൊടിയിൽ നിന്ന് ഉണ്ടാക്കുന്നതിനാൽ ആരോഗ്യകരമായ ലഘുഭക്ഷണമായി ഇതിനെ കണക്കാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Amma Secret Recipes
Read Also :
സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് കൊടുക്കാം കിടിലൻ സ്നാക്ക്
തേങ്ങ വറുത്തരയ്ക്കാതെ കിടിലൻ സാമ്പാർ റെസിപ്പി