ഹോർലിക്‌സ് വീട്ടിൽ ഉണ്ടാക്കിയാലോ, വെറും 3 ചേരുവ മാത്രം മതി, വളരെ എളുപ്പം
Elevate your baby’s nutrition with Homemade Horlicks – a delicious and nutritious drink that your little one will love. This easy recipe ensures that you know exactly what goes into your child’s cup.
Homemade Horlicks for Babies
കുട്ടികളെ പാല് കുടിപ്പിക്കാൻ വേണ്ടി രുചി കൂട്ടാനായി ഉപയോഗിക്കുന്നതാണ് ബൂസ്റ്റും ഹോർലിക്സും ബോൺവിറ്റയും കോപ്ലാനും ഒക്കെ. കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ് ഇവയൊക്കെ. വെറും മൂന്നേ മൂന്ന് ചേരുവ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് ഹോർലിക്‌സ് തയ്യാറാക്കാൻ സാധിക്കും. പുറത്തു നിന്നും വാങ്ങുന്ന അതേ രുചിയിൽ തന്നെ നമുക്ക് ഹോർലിക്‌സ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.
പുറത്ത് നിന്നും വാങ്ങുമ്പോൾ അവയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന ചിന്ത പലരെയും പിന്നിലേക്ക് വലിക്കാറുണ്ട്. എന്നാൽ ഇനി ആ ഭയം വേണ്ടേ വേണ്ട. ഒരു വയസുള്ള കുട്ടികൾക്ക് തൊട്ട് നമുക്ക് ഹോർലിക്‌സ് നൽകാം. അതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. കുറച്ച് ഗോതമ്പ് എടുത്തിട്ട് നല്ലത് പോലെ കഴുകിയതിനു ശേഷം പന്ത്രണ്ടു മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കണം.
അതിനു ശേഷം ഒരു അരിപ്പയിൽ വെള്ളം വാർത്തിട്ട് കോട്ടൺ തുണി നനച്ചിട്ടു കൊടുക്കണം. മുളപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ മുളപ്പിക്കുന്ന ഗോതമ്പ് നല്ലത് പോലെ വറുത്തെടുക്കണം. കുറച്ച് ബദാമും പിസ്തയും ഒക്കെ വറുത്തെടുക്കാം. ഇവയെല്ലാം തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. ഇതിനെ നല്ലത് പോലെ അരിച്ചെടുക്കണം. ഇതിന്റെ ഒപ്പം ചേർക്കാനായി ആവശ്യത്തിന് പഞ്ചസാരയും കൂടി പൊടിച്ച് ചേർത്തിട്ട് നല്ലത് പോലെ യോജിപ്പിക്കണം.
ഇതിലേക്ക് അൽപം പാൽപ്പൊടിയും കൂടി ചേർത്താൽ രുചികരമായ ഹോർലിക്‌സ് തയ്യാർ.രോഗപ്രതിരോധശേഷി കൂട്ടാനും ക്ഷീണം മാറാനും ഒക്കെ കുട്ടികൾക്ക് വിശ്വസിച്ച് നൽകാവുന്ന ഈ ഹോർലിക്ക്സിന്റെ ചേരുവകളും അളവും എല്ലാം വ്യക്തമായി അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണാം. ഇനി കുട്ടികൾ ഇടയ്ക്കിടെ അടുക്കളയിൽ പോയി എടുത്തു കഴിച്ചാലും പേടിക്കേണ്ട കാര്യമില്ല.
കൃത്രിമത്വം ഒട്ടും ഇല്ലാത്ത ശുദ്ധമായ സാമ്പാര്‍ പൊടി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
റെസ്റ്റോറന്റുകളിലെ താരം, 2 മിനിറ്റ് മതി മയോണൈസ് വീട്ടിൽ തയ്യാറാക്കാം