Homemade Coconut Jam Recipe

10 മിനിറ്റിൽ കിലോ കണക്കിന് ജാം വീട്ടിൽ തന്നെ ഉണ്ടാക്കാം, തേങ്ങ കുക്കറിൽ ഇങ്ങനെ ഇട്ടു കൊടുക്കൂ!

Homemade Coconut Jam Recipe

About Homemade Coconut Jam Recipe :

മാർമാലേഡ് അല്ലെങ്കിൽ ജാം ബ്രഡിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ കഴിക്കുന്ന ഒരു പ്രധാന ഇനമാണ്. ഇത് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. പൈനാപ്പിൾ ജാം, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങിയ ഫ്രൂട്ട് ജാമുകൾ നമ്മൾ എപ്പോഴും വാങ്ങിക്കുന്നതും ഉണ്ടാക്കുന്നതുമാണ്. തേങ്ങ കൊണ്ടൊരു ജാം നിങ്ങൾക്ക് പുതുമയുള്ള ഒന്നാണോ? എന്നാൽ തേങ്ങ ഉപയോഗിച്ച് അധികം ചേരുവകളൊന്നും കൂടാതെ ഒരു ജാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.

Ingredients :

  • തേങ്ങ – 2 1/2 കപ്പ്
  • ശർക്കരപ്പൊടി – 1 കപ്പ്
  • ഏലക്ക പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – 2 നുള്ള്
Homemade Coconut Jam Recipe
Homemade Coconut Jam Recipe

Learn How to Make Homemade Coconut Jam Recipe :

ആദ്യം മൂന്ന് മുറി തേങ്ങ എടുത്ത് കുക്കറിലേക്കിട്ട് കുറച്ച് വെള്ളമൊഴിച്ച് കുറഞ്ഞ തീയിൽ രണ്ട് വിസിലിൽ വേവിച്ചെടുക്കണം. ഇതിന് പകരം മൂന്ന് തേങ്ങ ചിരകിയെടുത്താലും മതിയാവും. കുക്കറിന്റെ വിസിൽ പോയി തേങ്ങ ചൂടാറിയാൽ കത്തി കൊണ്ട് തേങ്ങ അടർത്തിയെടുക്കാൻ ഏളുപ്പമായിരിക്കും. ശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. മുറിച്ചെടുത്ത തേങ്ങാ കൊത്തുകൾ മിക്സിയുടെ ജാറിലിട്ട് ചെറുതായൊന്ന് കറക്കിയെടുക്കാം. ഒരുപാട് തേങ്ങ ആവശ്യം വരുന്ന സമയത്ത് ഇങ്ങനെ ചെയ്തെടുത്താൽ എളുപ്പത്തിൽ തേങ്ങ ചിരകിയത് പോലെ ചെയ്തെടുക്കാം.

ഇതിൽ നിന്നും രണ്ടരക്കപ്പ് തേങ്ങ ചിരകിയത് എടുത്ത് മിക്സിയിൽ അടിച്ചെടുത്ത് ഒന്നേകാൽ കപ്പ് തേങ്ങാപാൽ എടുക്കണം. വളരെ കുറച്ച് വെള്ളമൊഴിച്ച് നല്ല കട്ടിയുള്ള തേങ്ങാപാൽ എടുക്കണം. ഒരു പാനിലേക്ക് തേങ്ങാപാൽ ഒഴിച്ച് കൊടുത്ത് നന്നായി ചൂടായി പിരിഞ്ഞ് വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് ശർക്കരപ്പൊടി ചേർത്ത് കൊടുക്കാം. മണ്ണും പൊടിയുമില്ലാത്ത ശർക്കര ആയതുകൊണ്ടാണ് നമ്മൾ നേരിട്ട് ചേർത്ത് കൊടുത്തത്. അല്ലെങ്കിൽ ശർക്കര പാനി അരിച്ച് ഒഴിച്ച് കൊടുത്താൽ മതി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയോയിൽ പറയുന്നുണ്ട്. രുചികരമായ തേങ്ങാ ജാം നിങ്ങളും തയ്യാറാക്കി നോക്കൂ. YouTube Video

Read Also :

സോയാബീനും തേങ്ങയും കൊണ്ട് പുതുപുത്തൻ രുചിയിൽ ഒരു വെറൈറ്റി റെസിപ്പി!

കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും പലഹാരം