കുറഞ്ഞ ചിലവിൽ ബീറ്റ് റൂട്ട് വൈൻ തയ്യാറാക്കാം
Homemade Beetroot Wine Recipe
Ingredients :
- ബീറ്റ്റൂട്ട് ഒരു കിലോ
- പഞ്ചസാര ഒരു കിലോ
- യീസ്റ്റ് 30 ഗ്രാം
- ചെറുനാരങ്ങ മൂന്നെണ്ണം
- വെള്ളം ഒരു ലിറ്റർ

Learn How To Make :
ബീറ്റ്റൂട്ട് വേവിച്ച് ചെറുകഷണങ്ങളാക്കി വെള്ളം ചേർത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം. തണുത്തശേഷം മസ്ലിൻ തുണിയിലിട്ട് പിഴിയണം. പിഴിഞ്ഞ് കിട്ടുന്ന നേരിൽ ചെറുനാരങ്ങനീര് ചേർത്തശേഷം ഇത് ഭരണിയിൽ ഒഴിക്കണം. മുകളിൽ പഞ്ചസാരയും യീസ്റ്റും വിതറുകയും വേണം. ഭരണയുടെ വായ രണ്ടു മടക്കിൽ തുണികൊണ്ട് മൂടിക്കെട്ടിയശേഷം ചൂടുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം. 14 ദിവസം കഴിഞ്ഞാൽ ഈ ദ്രാവകം വൃത്തിയുള്ള കുപ്പികളിൽ തെളിച്ചൂട്ടി വെക്കണം.രണ്ടുമാസത്തിനു ശേഷവും ഉപയോഗത്തിന് പാകമാകും.
Read Also :
വളരെ എളുപ്പത്തിൽ കിടിലൻ ഫ്രൈഡ് റൈസ്
തനി നാടൻ രുചിയിൽ ഉണ്ണിയപ്പം തയാറാക്കാം