Homemade Air Conditioner

രണ്ടു കുപ്പി കൊണ്ട് ഇങ്ങനെ ചെയ്താൽ ഫാൻ AC ആക്കി മാറ്റം.!! കിടിലൻ ട്രിക്ക്

Beat the heat with our DIY Homemade Air Conditioner guide. Discover how to create a cooling oasis right in your own home using common household items. Stay cool and comfortable without breaking the bank with our easy-to-follow instructions.

Homemade Air Conditioner

എസി ക്ക് പകരമായി വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രി സമയത്ത് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പല വീടുകളിലും ഉള്ളത്. എന്നാൽ ഉയർന്ന പണം മുടക്കി ഒരു എസി വാങ്ങിച്ചു വയ്ക്കുക എന്നത് സാധാരണക്കാരായ ആളുകൾക്ക് നടക്കുന്ന കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് അറിഞ്ഞിരിക്കാം.

അതിനായി ആദ്യം തന്നെ മിനറൽ വാട്ടറിന്റെ വലിയ രണ്ട് കുപ്പികൾ നോക്കി തിരഞ്ഞെടുക്കുക. അതിനുശേഷം കുപ്പിയുടെ അടിഭാഗം കുറച്ച് അകലത്തിലായി വട്ടത്തിൽ കട്ട് ചെയ്യുക. കുപ്പിയുടെ അറ്റം മുഴുവനായും കട്ട് ചെയ്യേണ്ട ആവശ്യമില്ല അടച്ചു വെക്കാൻ പാകത്തിൽ ചെറിയ ഒരു ഭാഗം വിട്ട് കൊടുക്കാവുന്നതാണ്. പിന്നീട് ബോട്ടിലിൽ എല്ലാ ഭാഗത്തും ഓട്ടകൾ ഇട്ട് നൽകണം. അതിനായി ഒരു സ്ക്രൂഡ്രൈവർ ചൂടാക്കി ചെറിയ ഓട്ടകൾ കുറച്ച് അകലത്തിലായി ഇട്ടു കൊടുക്കാവുന്നതാണ്. രണ്ട് കുപ്പികളിലും ഈയൊരു രീതി തന്നെ ചെയ്തെടുക്കണം.

Homemade Air Conditioner
Homemade Air Conditioner

ഇത്രയും ചെയ്ത് കഴിഞ്ഞാൽ കുപ്പി ഒരു സ്റ്റാൻഡിങ് ഫാനിൽ ഉറപ്പിച്ചു നൽകുകയാണ് ചെയ്യേണ്ടത്. അതിനായി പ്ലാസ്റ്റിക് ടാഗ് ആണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ കുപ്പി ഫാനിന്റെ പുറകുവശത്തായി ടാഗ് ഉപയോഗിച്ച് നല്ലതുപോലെ കെട്ടിക്കൊടുക്കുക. അതിനുശേഷം മുറിച്ചുവെച്ച ഭാഗത്തിലൂടെ ഐസ്ക്യൂബ്സ് ഇട്ടു കൊടുക്കാവുന്നതാണ്. ഫാനിന്റെ രണ്ട് ഭാഗത്തും ഈയൊരു രീതിയിൽ

കുപ്പികൾ അറ്റാച്ച് ചെയ്ത് നൽകണം. ശേഷം ഫാൻ ഓൺ ചെയ്യുമ്പോൾ നല്ല തണുത്ത കാറ്റ് ലഭിക്കുന്നതാണ്. ഫാനിന്റെ മുൻ വശത്ത് വേണമെങ്കിലും ഈയൊരു രീതി ചെയ്തു നോക്കാവുന്നതാണ്. ഐസ്ക്യൂബ്സ് അലിഞ്ഞു തുടങ്ങുമ്പോൾ കുപ്പിയുടെ അടപ്പ് തുറന്ന് ഒരു ചെറിയ പാത്രത്തിലേക്ക് വെള്ളം എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. YouTube Video

Read Also :

തറ തുടക്കുമ്പോൾ ഇതൊരു സ്പൂൺ കൂടെ ചേർക്കൂ, തറ വെട്ടി തിളങ്ങും

മുടി കറുപ്പിക്കാം ഇനി നാച്ചുറലായി, കെമിക്കൽസിനെ മറന്നേക്കൂ! മാതളത്തിന്റെ തോട് മാത്രം മതി!