Ingredients :
- വാഴപ്പഴം – 2
- ശർക്കര – 1 & 1/2 pc
- വെള്ളം – 1/4 കപ്പ്
- ഏലക്കാപ്പൊടി
- ഉണങ്ങിയ ഇഞ്ചി പൊടി
- ജീരകപ്പൊടി
- വറുത്ത അരിപ്പൊടി – 1/4 കപ്പ്
- നെയ്യ് – 1 ടീസ്പൂൺ
Learn How To Make :
ഇതിനായി 2 നേത്ര പഴം ആവിയിൽ നന്നായി വേവിച്ച് എടുക്കണം.വേവിച്ച പഴം ചൂടാറിയതിന് ശേഷം മിക്ക്സിയുടെ ചെറിയ ജാറിൽ ഇട്ട് അരച്ച എടുക്കാം. നന്നായി സോഫ്റ്റ് മിക്സ് ആവണം എന്നില്ല.ഇനി ഏത് മാറ്റി വെച്ചതിന് ശേഷം. ഒന്നര ശർക്കരയിൽ 4 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് കൊടുത്ത് ശർക്കര പാനീയം തയാറാക്കി എടുക്കാം. ശർക്കര ഉരുകിയതിന് ശേഷം ഈ പാനിയം നന്നായി അരിച്ചെടുക്കാം. ഇനി ഒരു തവിയെടുത്ത് അതിലേക്ക് 1 സ്പൂൺ നെയ് ഒഴിച്ച കൊടുക്കാം. നെയ് നല്ലതുപോലെ ഉരുകി വന്നുകഴിഞ്ഞാൽ നേരത്തെ അരച്ചു വെച്ചിരിക്കുന്ന നേത്ര പഴത്തിന്റെ മിക്സ് ഇതിന് അകത്തേക്ക് ഇട്ട് കൊടുക്കണം.എന്നിട് ജസ്റ്റ് 2 മിനിറ്റ് മാത്രം നെയിൽ ഇട്ട് നന്നായി ഇളകി കൊടുക്കാം. അതിന് ശേഷം നമ്മൾ തയാറാക്കി വെച്ചിരിക്കുന്ന ശർക്കര പാനിയം പഴത്തിന് അനുസരിച്ച് ചേർത്ത് കൊടുക്കാം.
ശേഷം ഇതിന് അകത്തേക്ക് ലേശം ഏലക്കയും പഞ്ചസാരയും പൊടിച്ചതും അതുപോലെ ചുക്ക് പൊടിച്ചതും ഒപ്പം ചെറിയ ജീരകവും ചേർത്ത് എല്ലാം കൂടെ നന്നായി യോചിപ്പിച്ചെടുക്കുക. അടുത്തതായി ഇതിലോട് കാൽ കപ്പ് വറുത്ത അരിപൊടി കൂടെ ചേർത്ത് നന്നായി ഇളകി യോചിപ്പിക്കാം.അരിപൊടിയുടെ അളവ് ഒരിക്കലും കൂടിപ്പോകരുത്.ഈ ഇത് പൊതിയുന്നതിനായി വാട്ടിയെടുത്ത വെച്ച നമുക് ഈ കൂട്ട് അതിലേക് കുറച്ച് വെച്ച് ഇഷ്ടമുള്ള രൂപത്തിൽ പൊതിഞ്ഞ് എടുക്കാം.എല്ലാം മടക്കി കഴിഞ്ഞാൽ നമുക് ഇവ ആവിയിൽ വെച്ച് വേവിച്ച് എടുക്കാം.
Read Also :
മാവ് കുഴക്കുമ്പോൾ ഇങ്ങനെ ചെയ്യൂ, എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി ഉണ്ടാക്കാം
മാങ്ങാ അച്ചാർ തയ്യാറാക്കുന്നെങ്കിൽ ഇങ്ങനെ ആവണം, എന്റെ പൊന്നോ കിടിലൻ രുചി