Ingredients :
- നേന്ത്രപ്പഴം
- പച്ചരിപ്പൊടി
- കിസ്മിസ്
- കശുവണ്ടി
- തേങ്ങ ചിരവിയത്
- നെയ്യ്
Learn How to Make :
നന്നായി പഴുത്ത പഴം പുഴുങ്ങിയെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി, 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടായ ശേഷം, അരിഞ്ഞ കശുവണ്ടി ചേർക്കുക. കശുവണ്ടി നിറം മാറുമ്പോൾ 1 ടേബിൾസ്പൂൺ ഉണക്കമുന്തിരി ചേർത്ത് വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ 1 1/2 കപ്പ് അരച്ച തേങ്ങ കൂടി വറുത്തെടുക്കുക. 5 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക, 2 മിനിറ്റിനു ശേഷം ഒരു ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് ഇളക്കുക. ശേഷം തീ ഓഫ് ചെയ്യുക.
പുഴുങ്ങിവെച്ച പഴത്തിലെ അരി കളയുക. പഴം, 2 ടീസ്പൂൺ പഞ്ചസാര എന്നിവ പേസ്റ്റ് ആകുക. ശേഷം ഒരു ബൗളിൽ പഴം പേസ്റ്റ്, 1 കപ്പ് അരിപൊടി,1 ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക. തുല്യ വലിപ്പത്തിലുള്ള ഉരുളകൾ ഉണ്ടാക്കി ഒരു വാഴയിലയിൽ എണ്ണ തേച്ച് പരത്തുക, മുകളിൽ തയ്യാറാക്കി വെച്ച ഫില്ലിംഗ് ചേർക്കുക.ശേഷം ഇഡലി ചെമ്പിൽ ആവി കയറ്റിയെടുക്കാം.
Read Also :
നല്ല കട്ട തൈര് കിട്ടാൻ പാൽ ഉറ ഒഴിക്കുമ്പോൾ ഇതുമാത്രം ചെയ്ത മതി
1 കപ്പ് അരിപൊടി കൊണ്ട് 10 മിനിറ്റിൽ അടിപൊളി കലത്തപ്പം