ഇച്ചിരി ഉഴുന്നും ശർക്കരയും ഉണ്ടേൽ ഇപ്പോൾതന്നെ തയ്യാറാക്കിനോക്കൂ
Healthy Jaggery Snack Recipe
Ingredients :
- ഉഴുന്ന് – 1/2 കപ്പ്
- നെയ്യ് – 1/2 കപ്പ്
- ഏലക്കായ പൊടി – 1/2 ടീസ്പൂൺ
- ശർക്കര – 1 കപ്പ്
- ഉപ്പ്
- കശുവണ്ടി

Learn How To Make :
1/2 കപ്പ് ഉഴുന്ന് നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഒരു മിക്സി ജാറിൽ 1/2 കപ്പ് വെള്ളം ചേർത്ത് തരി ഇല്ലാതെ നന്നായി അരച്ച് മാറ്റി വയ്ക്കുക, ശേഷം1 കപ്പ് ശർക്കരയും ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര പാനി തയ്യാറാക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഉഴുന്ന് അരച്ചത് ചേർക്കുക. തീ കുറച്ച് നന്നായി ഇളക്കുക, ഏകദേശം 3 മിനിറ്റിനു ശേഷം അത് കട്ടിയാകാൻ തുടങ്ങും, അത് കട്ടിയാകുമ്പോൾ, 1 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. വീണ്ടും കട്ടിയാകുമ്പോൾ വീണ്ടും 1 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ഇളക്കി മൊത്തം 4 ടേബിൾസ്പൂൺ നെയ്യ് ചേർക്കണം. 10-12 മിനിറ്റ് ഇളക്കിയ ശേഷം നന്നായി കട്ടിയാകും. 2 ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും 1/4 മുതൽ 1/2 സ്പൂൺ നെയ്യും ചേർത്ത് വീണ്ടും ഇളക്കുക. ഇനി നെയ്യിൽ വറുത്ത കശുവണ്ടി ചേർക്കുക. മാവ് തണുത്ത് കട്ടിയായാൽ ഉരുളകളാക്കി എയർ കടക്കാത്ത പാത്രത്തിൽ എടുത്ത് വെച്ച് കഴിക്കാം.
Read Also :
കാന്താരി മുളക് പാട കെട്ടാതെ, പൂപ്പൽ വരാതെ സൂക്ഷിക്കാം, ഇങ്ങനെ ചെയ്താൽ
വെറും 2 ചേരുവകൾ കൊണ്ട് പുഡ്ഡിംഗ് പോലൊരു വെറൈറ്റി ഓംലെറ്റ്