കുറച്ച് ചെറുപയർ ഉണ്ടോ? വിശപ്പകറ്റാൻ ഇത് ഒരെണ്ണം കഴിച്ചാൽ മതി!

Ingredients :

  • ചെറുപയർ – മുക്കാൽ കപ്പ്
  • കപ്പലണ്ടി – അര കപ്പ്
  • തേങ്ങ ചിരകിയത് – ഒരു കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • ഈന്തപ്പഴം – ആവശ്യത്തിന്
  • നെയ്യ് ആവശ്യത്തിന്
  • ഏലക്ക പൊടിച്ചത്
Healthy Green Gram Snack Recipe

Learn How To Make :

ചെറുപയർ നന്നായി കഴുകി വെള്ളം വാരാനായി വെക്കുക. ശേഷം ഇതൊന്നു വറുത്തെടുക്കണം. കപ്പലണ്ടിയും വറുത്തെടുക്കണം. വറുത്ത ശേഷം കപ്പലണ്ടിയുടെ തൊലി കളഞ്ഞ് മാറ്റി വെക്കുക. ഒരു പാനിൽ കുറച്ച് നെയ്യ് ചൂടാക്കി ചിരകിയ നാളികേരം ചേർത്ത് വഴറ്റുക. ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ചൂട് ആറിയാൽ ഒരു മിക്സിയിൽ വറുത്ത ചെറുപയർ പൊടിച്ചെടുക്കുക. ശേഷം കപ്പലണ്ടിയും അരച്ചെടുക്കുക. ചെറിയ തരി ഉണ്ടായിരിക്കണം. ശേഷം രണ്ട് നുള്ള് ഉപ്പ്, വറുത്ത തേങ്ങ, ഏലക്കാപ്പൊടി, ഈന്തപ്പഴം എന്നിവ ചേർക്കുക. ഇതെല്ലാം ഒരു പാത്രത്തിൽ ഇട്ട് കുറച്ച് നെയ്യ് ചേർത്ത് നന്നായി ഇളക്കുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റുക.

Read Also :

ഇഡ്ഡലിയെക്കാൾ രുചിയിൽ ബനാന കോക്കനട്ട് ഇഡ്ഡലി

ഊണിന് രുചിയൂറും മസാല പപ്പടം തയ്യാറാക്കിയാലോ!

Healthy Green Gram Snack Recipe
Comments (0)
Add Comment