രുചികരമായ എള്ളുണ്ട വീട്ടിൽ തയ്യാറാക്കാം | Healthy Ellunda Recipe

About Healthy Ellunda Recipe :

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒരു സ്നാക് ആണ് എള്ളുണ്ട. രുചി മാത്രമല്ല ,അത് പോലെ തന്നെ നല്ല ഹെൽത്തി കൂടി ആയ ഒരു അടിപൊളി സ്‌നാക് ആണിത്. ഇത് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുത്താലോ.

Ingredients :

  • എള്ള്- 200g
  • ശർക്കര -125g
  • വെള്ളം -¼ glass
  • പഞ്ചസാര – 1 tpn
  • നെയ്യ് – 1 tpn
  • ഏലക്ക പൊടി – 1tpn

Learn How to Make Healthy Ellunda Recipe :

ആദ്യം ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒന്നരക്കപ്പ് വെളുത്ത എള്ള് ഇടുക..ഇതിൻ്റെ നിറമൊന്നും മാറാതെ ഒന്ന് ക്രിസ്‌പി ആകുന്ന വരെ ഇത് നന്നായി ഒന്ന് ഇളക്കി കൊടുക്കുക. പാൻ നന്നായി ചൂടായാൽ ഒന്ന് തീ കുറച്ച് വെച്ച് കൊടുക്കുക.5 മിനിറ്റിൽ ആയൽ തീ ഓഫ് ചെയ്ത് ഇളക്കി കൊണ്ടിരിക്കുക..ഇനിയിത് മാറ്റി വെക്കാം. ഇനി ഒരു പാത്രത്തിൽ 125 ഗ്രാം ശർക്കര എടുക്കുക.ഇതിലേക്ക് കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് ഒന്ന് ഉരുക്കി എടുക്കാം..ശേഷം ഇത് ഒരു പരന്ന പാത്രത്തിലേക്ക് അരിച്ച് ഒഴിക്കാം.. ഇനി തീ കത്തിച്ച് 1 ടീസ്പൂൺ പഞ്ചസാര ഇടുക..ഇതിനി നല്ല കട്ടിയായി വരുന്ന വരെ വെക്കണം. പാനി നന്നായി തിളച്ച് വന്നാൽ തീ കുറച്ച് വെക്കുക.

ഈ സമയത്ത് 1 ടീസ്പൂൺ നെയ്യ് ഒഴിച്ച് ഇളക്കുക.ഇത് പാകമായോ എന്ന് നോക്കാൻ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഇത് കുറച്ച് ഉറ്റിക്കുക. ശേഷം കൈ കൊണ്ട് ഇതുരുട്ടി നോക്കുമ്പോൾ ഉരുണ്ടു വരുന്നുണ്ടെങ്കിൽ ഇത് പരുവം ആയെന്ന് മനസ്സിലാക്കാം. ഇനി ഇതിലേക്ക് 1 ടീസ്പൂൺ ഏലക്ക പൊടി കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം. ഓഫ് ചെയ്ത അപ്പോൾ തന്നെ എള്ളിട്ട് ഇളക്കി കൊടുക്കുക..നന്നായി മിക്സ് ആക്കിയ ശേഷം ഇത് ചൂടോട് കൂടെ തന്നെ ഉരുട്ടി ശേയ്പ് ആക്കി എടുക്കണം. ഇനി കയ്യിൽ കുറച്ച് നെയ്യ് പുരട്ടി പാകത്തിന് ഉരുട്ടിയെടുക്കാം. ഇതെല്ലാം തന്നെ നല്ല ടൈറ്റ് ആയി ഉരുട്ടി എടുക്കാം…തണുത്ത ശേഷം കഴിക്കാം. നല്ല അടിപൊളി രുചിയിൽ ഉള്ളുണ്ട റെഡി. Video Credits : Sheeba’s Recipes

Read Also :

രുചിയേറും പൈനാപ്പിൾ പച്ചടി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം.

നല്ല സ്വാദിഷ്ഠമായ ക്രിസ്പി മിച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം 

Healthy EllundaHealthy Ellunda RecipeSesame Balls
Comments (0)
Add Comment