ഗോതമ്പു പൊടികൊണ്ട് രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ തയാറാക്കാം
Indulge in the delightful flavors of our Tasty Special Wheat Upma. This wholesome dish combines the goodness of wheat with a burst of delicious spices, creating a satisfying and nutritious meal that will leave your taste buds craving for more.
About Healthy and Tasty Special Wheat Upma :
മലയാളികൾക്ക് ഏറെ സുപരിചിതമായ പലഹാരമാണ് ഉപ്പുമാവ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമായതു കൊണ്ട് തന്നെ ഉപ്പുമാവ് പലർക്കും ഇഷ്ട്ട വിഭവം കൂടിയാണ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്ന ഉപ്പുമാവ് പലപ്പോഴും റവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇനി വെറൈറ്റിയായി ഗോതമ്പുപൊടി ഉണ്ടെന്ന് ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ.
Ingredients :
- ഗോതമ്പുപൊടി – ഒന്നര കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കടുക് – ഒരു ടീസ്പൂൺ
- ഉഴുന്നുപരിപ്പ് – ഒരു ടേബിൾ സ്പൂൺ
- വറ്റൽ മുളക് – 2
- കറിവേപ്പില – രണ്ടുതണ്ട്
- സവാള – ഒന്ന്
- ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് – മൂന്ന്
- കാരറ്റ് – ഒരെണ്ണം
- വെള്ളം – ആവശ്യത്തിന്

Learn How to Make Healthy and Tasty Special Wheat Upma :
ഗോതമ്പു പൊടിയിൽ അൽപ്പാൽപ്പമായി വെള്ളം ഒഴിച്ചു പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക. ശേഷം 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകു പൊട്ടിച്ച്, ഉഴുന്നുപരിപ്പും വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിക്കുക.
ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക.ഉള്ളി വാടി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ കാരറ്റും ചേർത്തു വഴറ്റി എടുക്കുക. ഇതിലേക്ക് വെച്ച പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവച്ച് 5 മിനിറ്റ് വേവിക്കുക. രുചികരമായ ഗോതമ്പ് പൊടി ഉപ്പുമാവ് തയാർ. Video Credits : Kannur kitchen
Read Also :
നാടൻ ചായക്കടകളിൽ കിട്ടുന്ന രുചിയിൽ മടക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
നല്ല സ്വാദിഷ്ഠമായ ക്രിസ്പി മിച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം