Grow Bush Pepper in Container Tips

ഇങ്ങനെ ചെയ്താൽ വീട്ടിൽ കുരുമുളക് തിങ്ങി നിറയും, ഒരു തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടാൻ ഈ ഒരു സൂത്രം മതി!

Grow Bush Pepper in Container Tips

Grow Bush Pepper in Container Tips : വീട്ടിലേക്ക് ആവശ്യമായ കുരുമുളക് സ്വന്തം തൊടിയിൽ തന്നെ വച്ചു പിടിപ്പിക്കുന്ന ശീലമായിരുന്നു മുൻപ് പല വീടുകളിലും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി വന്നപ്പോൾ പലരും ആവശ്യമായ കുരുമുളക് കടയിൽ നിന്നും വാങ്ങാനായി തുടങ്ങി. മിക്കപ്പോഴും ഇങ്ങനെ വാങ്ങുന്ന കുരുമുളകിൽ പലതരത്തിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും.

അതേസമയം ടെറസിലോ മറ്റോ ഒരു ഗ്രോബാഗിൽ കുറ്റിക്കുരുമുളക് വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനായി സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.കുരുമുളക് നടാനായി ഗ്രോബാഗ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ മണ്ണിനോടൊപ്പം ഒന്നോ രണ്ടോ പിടി മണൽ കൂടി ചേർത്ത് നല്ലതു പോലെ ഇളക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. മണ്ണ് കട്ട പിടിച്ചു പോകുന്നത് ഒഴിവാക്കാനായി മണൽ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്.

Grow Bush Pepper in Container Tips
Grow Bush Pepper in Container Tips

നല്ലതുപോലെ ഇളക്കമുള്ള മണ്ണിൽ നട്ടാൽ മാത്രമാണ് കുറ്റികുരുമുളക് ഉദ്ദേശിച്ച രീതിയിൽ കായ്ക്കുകയുള്ളൂ.നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന കവറിലാണ് ചെടി ഉള്ളത് എങ്കിൽ അത് ഇളക്കിയെടുക്കാനായി ഒന്നുകിൽ അടിഭാഗത്ത് ചെറുതായൊന്ന് തട്ടി കൊടുത്താൽ മതി.അതല്ലെങ്കിൽ ഒരു കത്രികയോ മറ്റോ ഉപയോഗിച്ച് കവറിന്റെ സൈഡ് ഭാഗം കട്ട് ചെയ്ത് നൽകിയാലും മതി. ചെടി നടുന്നതിന് മുൻപായി ഗ്രോബാഗിന്റെ നടുഭാഗത്ത് അത്യാവിശ്യം വലിപ്പത്തിൽ ഒരു കുഴി ഉണ്ടാക്കി അതിലേക്കാണ് തൈ നട്ടു കൊടുക്കേണ്ടത്.

നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ ആണെങ്കിൽ ചിലപ്പോൾ ഉപയോഗിച്ചിരിക്കുന്ന മണ്ണ് ഒട്ടും ക്വാളിറ്റി ഉണ്ടായിരിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ ചെടിയുടെ അടിയിൽ നിന്നും അല്പം മണ്ണ് തട്ടിക്കളഞ്ഞ ശേഷം ഗ്രോ ബാഗിലേക്ക് വച്ചു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. എല്ലാദിവസവും ചെടിക്ക് ആവശ്യമായ വെള്ളം കൃത്യമായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കുറ്റി കുരുമുളകിന് വെള്ളത്തിലൂടെയാണ് പരാഗണം സംഭവിക്കുന്നത്. ചെടിയുടെ പരിചരണ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Chilli Jasmine

Read Also :

പ്ലാവിലെ ചക്ക വേരു മുതൽ നിറയെ കായ്ക്കാൻ കിടിലൻ സൂത്രം! ഇനി ചക്ക പറിച്ചു മടുക്കും; ഈ ഒരു സൂത്രം ചെയ്താൽ മതി

മുല്ലചെടി കാടുപോലെ വളർന്നു നിറയെ പൂക്കാൻ ഇങ്ങനെ ചെയ്യൂ! ഇത്രയും ചെയ്താൽ മതി