പച്ചമുളക് വറുത്തത് കഴിച്ചിട്ടുണ്ടോ? എരിവ് ഇഷ്ട്ടപെടുന്നവർക്ക് കിടിലൻ റെസിപ്പി

About Green Chilli Fry Recipe :

ഒരു വിധം ആളുകൾക്കും എരിവ് രുചിയോട് ആണ് പ്രിയം കൂടുതൽ. ആയതിനാൽ തന്നെ ഏത് കറി അല്ലെങ്കിൽ സ്നാക്ക് ഉണ്ടാകുമ്പോഴും എരിവ്നു പ്രാധാന്യം നൽകാറുണ്ട്. എരിവ് ഇഷ്ട്ടപെടുന്നവർക്ക് ഒരു കിടിലൻ റെസിപ്പി പരിചയപെടുത്തട്ടെ.

Ingredients :

  • പച്ചമുളക്
  • എണ്ണ
  • മുളകുപൊടി – അര ടീസ്പൂൺ
  • മല്ലിപ്പൊടി – അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
Green Chilli Fry Recipe

Learn How to Make Green Chilli Fry Recipe :

നിങ്ങൾ വറുത്ത പച്ചമുളക് കഴിച്ചിട്ടുണ്ടോ, അതും വ്യത്യസ്ത രുചിയിൽ. ഇത് എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു പുത്തൻ റെസിപ്പി ആയിരിക്കും ഇത്. ഇത് വൈകുന്നേരത്തെ ലഘുഭക്ഷണമായോ സമോസയ്‌ക്കൊപ്പമോ കഴിക്കാം. ഈ എരിവുള്ള വിഭവത്തിന് നീളമുള്ള പച്ചമുളക് ആവശ്യമാണ്. കഴിക്കാൻ പാകത്തിന് എരിവുള്ള മുളക് എടുക്കാം. പച്ചമുളക് കഴുകി പേപ്പർ ടവൽ ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ഒട്ടും വെള്ളം പച്ചമുളകിൽ ഉണ്ടാകാൻ പാടില്ല.

നനവുള്ള പച്ചമുളക് ചൂടുള്ള എണ്ണയിൽ ഇട്ടാൽ പൊട്ടിത്തെറിക്കുന്നതിനാൽ ആണ് ഇങ്ങനെ പറയുന്നത്. അതിനാൽ മുളക് നീളത്തിൽ പിളർത്തി രണ്ടായി മുറിക്കുക. അതിന് ശേഷം, ഒരു പാനിൽ എണ്ണ ഒഴിച്ച് തീ കൂട്ടി ചൂടാക്കി അരിഞ്ഞ മുളക് ഇട്ട് നിറം മാറുന്നത് വരെ മൂടി വെക്കുക. അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഗരം മസാലപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ശേഷം അര ചെറുനാരങ്ങ ചേർത്ത് നന്നായി ഇളക്കുക. മൊരിഞ്ഞ് വന്നാൽ തീ ഓഫ് ചെയ്യാം. Video Credits : Rathna’s Kitchen

Read Also :

വൈകുന്നേരത്തെ ചായക്ക് നല്ല മൊരിഞ്ഞ ബോണ്ട ഇതാ

എണ്ണയില്ലാതെ വളരെ രുചികരമായ ഒരു ചിക്കെൻ ഫ്രൈ

big green chilli frybig green chilli recipechilli fry recipeGreen Chilli Fry Recipe
Comments (0)
Add Comment